Anathalavattom Anandan Passes Away: മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
തിരുവനന്തപുരം: സി പി എം മുതിർന്ന നേതാവും സി ഐ ടി യു പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 86 വയസ്സായിരുന്നു

1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയൻകീഴിലായിരുന്നു ജനനം. ചിറയൻ കീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ് എസ് പി ബി എന്നീ സ്കൂളുകളിലായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം .
1957 ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹ സമിതി അംഗമായി. 1960 മുതൽ 71 വരെ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 ൽ മുതൽ കേരള കയർ വർക്കേഴ്സ് സെന്റർ ( സിഐടിയു) ഭാരവാഹിയാണ് അദ്ദേഹം.
സി പി എം ബ്രാഞ്ച് സെക്രട്ടറി, ചിറയൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971 സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. 1979 മുമതൽ 84 വരെ ചിറയൻകീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
1985 ൽ സി പി എം സംസ്ഥാനക്കമ്മിറ്റി അംഗവും പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1987 ൽ ആണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തിയത്, ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരുന്നു ജയിച്ചത്. 1996 ൽ വീണ്ടും ആറ്റിങ്ങലിൽ നിന്ന് ജയിച്ചു. അന്ന് വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. 2006 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലേക്ക് എത്തി












Click it and Unblock the Notifications