സിഐടിയു എട്ട് പ്രമുഖരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കി
പാലക്കാട്ട് നടന്ന സിഐടിയു സംസ്ഥാന സമ്മേളനമാണ് ആനത്തലവട്ടം ആനന്ദനെ സംസ്ഥാന പ്രസിഡന്റായും എളമരം കരീമിനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്ത്.
പാലക്കാട്: നിലവിലുള്ളവരില്‍ നിന്നും പ്രമുഖരായ എട്ടുപേരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക. എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഗുരുദാസന്, എസ്.എസ്. പോറ്റി, കെ.എം. സുധാകരന്, വി.വി. ശശീന്ദ്രന്, വി.എസ്. മണി, എ.കെ.നാരായണന് എന്നിവരെയാണ് ഒഴിവാക്കിയത്. എം.എം. ലോറന്‍സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എന്‍. രവീന്ദ്രനാഥ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.
അതേസമയം, സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ആനത്തലവട്ടം ആനന്ദനും എളമരം കരീമും തുടരും. പാലക്കാട്ട് നടന്ന സിഐടിയു സംസ്ഥാന സമ്മേളനമാണ് ആനത്തലവട്ടം ആനന്ദനെ സംസ്ഥാന പ്രസിഡന്റായും എളമരം കരീമിനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്ത്.

30 ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. 12 വൈസ് പ്രസിഡന്റുമാരില്‍ ജോര്‍ജ് കെ. ആന്റണിയും പി.ജെ. അജയ്കുമാറുമാണു പുതുമുഖങ്ങള്‍. 15 സെക്രട്ടറിമാരില്‍ വി. ശിവന്‍കുട്ടി, എസ്. സുദേവന്, ഇ.എന്‍. ഗോപിനാഥ്, ടി.കെ. രാജന്, പി.പി. ചിത്തരഞ്ജന്, പി.ബി. പ്രേമ എന്നിവരാണു പുതുതായി ഉള്‍പ്പെട്ടവര്‍.
എ കെ ബാലന്, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്, കെ കെ ജയചന്ദ്രന്, കെ പി മേരി, കെ ജെ തോമസ്, എസ് ശര്‍മ്മ, പി രാഘവന്, പി ജെ അജയകുമാര്‍, ബഷീര്‍, നെടുവത്തൂര്‍ സുന്ദരേശന്, ജോര്‍ജ് കെ ആന്റണി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
സംസ്ഥാന സമ്മേളനത്തില്‍ 30 ഭാരവാഹികളടക്കം 165 അംഗം സംസ്ഥാന ജനറല്‍ കൗണ്‍സിലിനെയും 442 പേരുള്ള സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളില്‍ നാലു പേരും കമ്മിറ്റിയില്‍ എണ്‍പതോളം പേരും ജനറല്‍ കൗണ്‍സിലില്‍ 20 ശതമാനവുമാണു വനിതാ പ്രാതിനിധ്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications