കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐടിയു എട്ട് പ്രമുഖരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കി

പാലക്കാട്ട് നടന്ന സിഐടിയു സംസ്ഥാന സമ്മേളനമാണ് ആനത്തലവട്ടം ആനന്ദനെ സംസ്ഥാന പ്രസിഡന്റായും എളമരം കരീമിനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്ത്.

  • By Anwar Sadath
Google Oneindia Malayalam News

പാലക്കാട്: നിലവിലുള്ളവരില്‍ നിന്നും പ്രമുഖരായ എട്ടുപേരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക. എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഗുരുദാസന്‍, എസ്.എസ്. പോറ്റി, കെ.എം. സുധാകരന്‍, വി.വി. ശശീന്ദ്രന്‍, വി.എസ്. മണി, എ.കെ.നാരായണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. എം.എം. ലോറന്‍സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എന്‍. രവീന്ദ്രനാഥ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

അതേസമയം, സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ആനത്തലവട്ടം ആനന്ദനും എളമരം കരീമും തുടരും. പാലക്കാട്ട് നടന്ന സിഐടിയു സംസ്ഥാന സമ്മേളനമാണ് ആനത്തലവട്ടം ആനന്ദനെ സംസ്ഥാന പ്രസിഡന്റായും എളമരം കരീമിനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്ത്.

anathalavattomanandan

30 ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. 12 വൈസ് പ്രസിഡന്റുമാരില്‍ ജോര്‍ജ് കെ. ആന്റണിയും പി.ജെ. അജയ്കുമാറുമാണു പുതുമുഖങ്ങള്‍. 15 സെക്രട്ടറിമാരില്‍ വി. ശിവന്‍കുട്ടി, എസ്. സുദേവന്‍, ഇ.എന്‍. ഗോപിനാഥ്, ടി.കെ. രാജന്‍, പി.പി. ചിത്തരഞ്ജന്‍, പി.ബി. പ്രേമ എന്നിവരാണു പുതുതായി ഉള്‍പ്പെട്ടവര്‍.

എ കെ ബാലന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, കെ കെ ജയചന്ദ്രന്‍, കെ പി മേരി, കെ ജെ തോമസ്, എസ് ശര്‍മ്മ, പി രാഘവന്‍, പി ജെ അജയകുമാര്‍, ബഷീര്‍, നെടുവത്തൂര്‍ സുന്ദരേശന്‍, ജോര്‍ജ് കെ ആന്റണി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

സംസ്ഥാന സമ്മേളനത്തില്‍ 30 ഭാരവാഹികളടക്കം 165 അംഗം സംസ്ഥാന ജനറല്‍ കൗണ്‍സിലിനെയും 442 പേരുള്ള സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളില്‍ നാലു പേരും കമ്മിറ്റിയില്‍ എണ്‍പതോളം പേരും ജനറല്‍ കൗണ്‍സിലില്‍ 20 ശതമാനവുമാണു വനിതാ പ്രാതിനിധ്യം.

English summary
anathalavattom anandan re-elected CITU president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X