Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലക്ഷ്മിയുടെ അമ്മയെ ദുർനടപ്പുകാരിയാക്കി നാടുകടത്തിയതിൽ വനിത കമ്മീഷൻ ഇടപെടുന്നു; അടിയന്തര നടപടി

കൊല്ലം: രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രീലക്ഷ്മി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമ്മയേയും ബന്ധുക്കളേയും നാടുകടത്തിയ സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു. ദുര്‍നടപ്പുകാരിയെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ ഇവരെ നാടുകടത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും നാട്ടുകാര്‍ ഇവരെ അനുവദിച്ചിരുന്നില്ല. ഇവരുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കാനും സമ്മതിച്ചില്ല.

kollam rape family

സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കും എന്നാണ് വനിത കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട സുരക്ഷയും ഏര്‍പ്പാടാക്കുമെന്ന് വനിത കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

സംഭവങ്ങളെ കുറിച്ച് പോലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ആരായും. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടുകാര്‍ക്കും പങ്കുണ്ട് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇവരെ നാട്ടുകാര്‍ നാടുകടത്തിയത്. നാട്ടിലെത്തിയാല്‍ കൊന്നുകളയും എന്നാണ് നാട്ടുകാരുടെ ഭീഷണി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+