Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി'

കണ്ണൂര്‍: ഒന്നര വയസുകാരനായ കുഞ്ഞിനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടലിലാണ്. കാമുകനൊപ്പം കഴിയാനാണ് കൊല നടത്തിയതെന്നാണ് പ്രതിയായ ശരണ്യയുടെ മൊഴി. കൊലപാതകത്തില്‍ തന്‍റെ രോഷം പ്രകടിപ്പിക്കുകയാണ് അവതാരക അശ്വതി ശ്രീകാന്ത്.

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി...! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല...!!',എന്നായിരുന്നു ഫേസ്ബുക്കില്‍ അശ്വതി കുറിച്ചത്. നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റ് പങ്കുവെച്ചത്.

swathysaranya

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒന്നര വയസ് മാത്രം പ്രായമുള്ള മകന്‍ വിയാനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ശരണ്യ കുഞ്ഞുമായി കടല്‍ തീരത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം വീക്ഷിച്ചിച്ച് കുഞ്ഞിനെ കടല്‍ ഭിത്തിയിലെ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ ഒരിക്കല്‍ കൂടി പാറയിലേക്ക് വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കിയ ശേഷം മടങ്ങുകയായിരുന്നു.

ഭര്‍ത്താവ് പ്രണവുമായി അകല്‍ച്ചയിലായിരുന്നു ശരണ്യ. കുറ്റം പ്രണവില്‍ ചുമത്തിയ ശേഷം കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ കാമുകന് പങ്കില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മായാവതിക്ക് കനത്ത തിരിച്ചടി; മുന്‍ എംപി പാര്‍ട്ടി വിട്ടു, വലിവിരിച്ച് കോണ്‍ഗ്രസ്, നീക്കങ്ങള്‍ ശക്തം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+