കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന്ത്രി മണ്ടത്തരം പറഞ്ഞിട്ടും അവതാരകൻ തിരുത്തിയില്ല, നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ'? കുറിപ്പ്!

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി ടിഎം തോമസ് ഐസകിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് പങ്കെടുത്ത പരിപാടിയിലെ 21 സെക്കന്‍ഡ് മാത്രം വരുന്ന വീഡിയോ ഉപയോഗിച്ചാണ് പ്രചാരണം.

Recommended Video

cmsvideo
സംഘി മണ്ടന്മാരെ എന്താ ചെയ്യേണ്ടത്? | IOneindia Malayalam

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പ എടുക്കുന്നതിന് പകരം റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി എന്ന് ഐസക് പറയുന്ന ഭാഗമാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ അടക്കം ട്രോളാന്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഐസക് പറഞ്ഞത് മണ്ടത്തരമാണോ? മനോരമയിലെ അവതാരകനായ അയ്യപ്പദാസ് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്.

നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ

നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ

അയ്യപ്പദാസിന്റെ പോസ്റ്റ് വായിക്കാം: '' നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വീഡിയോ ഇന്ന് ഉച്ചമുതൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നുണപ്രചരണം. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം. എന്താണ് ഉണ്ടായത്? മനോരമ ന്യൂസിൽ ഇന്ന് രാവിലെ പത്തിന് അതിഥിയായി വന്ന് എന്നോട് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. " സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ.

വാചകം അടർത്തിയെടുത്ത്

വാചകം അടർത്തിയെടുത്ത്

കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. RBI യിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. Monetize ചെയ്യണം. ഇപ്പേൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? Federal reserve ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ reserve bank നെ ഉപയോഗപ്പെടുത്തണം. ഇത്രയുമാണ് തോമസ് ഐസക് പറഞ്ഞത്. ഇതിൽ ആദ്യത്തെ രണ്ട് വാചകം മാത്രം അടർത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്. 21 സെക്കൻറും അതിൽ താഴെയുമുള്ള video കളാണ് ചറപറ പ്രചരിക്കുന്നത്.

ഐസക് പറഞ്ഞത് പൂർണമായും ശരി

ഐസക് പറഞ്ഞത് പൂർണമായും ശരി

അതു മാത്രം കേൾക്കുന്ന ഒരാൾക്ക് തെറ്റിദ്ധാരണ സ്വാഭാവികം. മുഴുവൻ കേട്ട ആളുകളിൽ ചിലരാണ് അദ്ദേഹത്തെ മണ്ടനായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത് ചെയ്തത് എന്നും വ്യക്തം. ഇനി പറഞ്ഞു വന്നതിലേക്ക്. ഡോ.ഐസക് പറഞ്ഞത് പൂർണമായും ശരി മാത്രമാണ്. ആവശ്യമായ നോട്ട് അടിക്കൽ തന്നെയായിരുന്നു പണ്ട്. ഓർക്കുക. പണ്ടെന്നാണ് പറഞ്ഞത്. പിന്നെ ബോണ്ട് കൊടുത്ത് ആർബിഐ യിൽ നിന്ന് പണം വാങ്ങുന്ന രീതിയായി. അത് ചെയ്യണം കേന്ദ്രം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. തികച്ചും വസ്തുതാപരം.

നൂറു കണക്കിന് മെസേജുകൾ

നൂറു കണക്കിന് മെസേജുകൾ

തോമസ് ഐസകിനെ പല പേര് വിളിച്ച് ആക്ഷേപിക്കുന്ന നൂറു കണക്കിന് മെസേജുകൾ ഇന്ന് ഈ മണിക്കൂറുകൾക്കകം കിട്ടി. നിരവധി ഫോൺകോളുകൾ. വിദേശത്തു നിന്നടക്കം. പലതിലും മന്ത്രി മണ്ടത്തരം പറഞ്ഞിട്ടും അവതാരകനായ ഞാൻ തിരുത്തിയില്ലെന്നും. എന്നെക്കുറിച്ചുള്ളത് ഞാൻ കാര്യമാക്കുന്നില്ല. Live anchoring ഇടയിൽ ഒരു സംഖ്യ തെറ്റിയതിന് എന്റെ സഹപ്രവർത്തക ക്രൂരമായി പരിഹസിക്കപ്പെട്ടതാണല്ലോ. തീർത്തും മനുഷ്യസഹജമായ ഒന്നിന്റെ പേരിൽ. അപ്പോൾ അത് കാര്യമാക്കുന്നില്ല.

അകാരണമായി പരിഹസിക്കപ്പെടുന്നു

അകാരണമായി പരിഹസിക്കപ്പെടുന്നു

ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്. Official തിരക്കിനിടക്ക് ഒരു മണിക്കുർ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കൂടി മനസ് കാട്ടി വന്നിരുന്ന ഒരു മനുഷ്യൻ അകാരണമായി പരിഹസിക്കപ്പെടുകയാണ്. നീതിയല്ല അത്. പിന്നെ മന്ത്രി പറഞ്ഞത് നടപ്പാകുമോ എന്നത്. നടപ്പായാൽ economy യിൽ എന്തുണ്ടാകും എന്നത്. ചർച്ചാ വിഷയമാണ്. പിന്നെ സംസാരിക്കാം''.

English summary
Anchor Ayyappadas about viral troll video against Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X