'സിനിമാ നിര്‍മാതാവിന്‍റെ'ചാറ്റ് അവതാരക പരസ്യമാക്കി
കൊച്ചി: സിനിമ പ്രൊഡ്യൂസര്‍ എന്ന് അവകാശപ്പെട്ട് ടെലിവിഷന്‍ അവതാരകയോട് നടത്തിയ അതിരുവിട്ട ചാറ്റിംഗ് അവതാരക ഫേസ്ബുക്കില്‍ പരസ്യമാക്കി. താനൊരു നിര്‍മ്മാതാവാണെന്നും അടുത്ത ചിത്രത്തില്‍ വേഷം തരാം പക്ഷേ ചില അഡ്ജസന്റമെന്റിന് തയ്യാറാകണമെന്നും ചാറ്റില്‍ അവതാരകയോട് പറഞ്ഞു. ഈ ചാറ്റാണ് അവതാരക പരസ്യമാക്കിയത്. മഴവില്‍ മനോരമയിലെ ഹലോ നമസ്‌തേ എന്ന പരിപാടിയുടെ അവതാരകയായ നന്ദിനി നായരോടാണ് ശീതളന്‍ കൊച്ചി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും അതിരുവിട്ട രീതിയില്‍ സംസാരിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ ഈ ഐഡി നീക്കം ചെയ്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റിന്റെ ചിത്രമാണ് താന്‍ നിര്‍മിയ്ക്കുന്നതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ശ്രീനിവാസനും വിനയ് ഫോര്‍ട്ടും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ഇയാള്‍ നന്ദിനിയോട് ചോദിച്ചു.

വേഷം വാദ്ഗാനം ചെയ്ത ശേഷം അഞ്ച് ലക്ഷം രൂപ തരാം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോ എന്നായി നിര്‍മാതാവ്. തുടര്‍ന്നാണ് നന്ദിനി ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിനമാരംഗത്തുള്ളവരെല്ലാം ഇത്തരക്കാരണെന്ന് കരുതുന്നില്ലെന്നും അവതാരക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്













Click it and Unblock the Notifications