'രാജേഷ് ചുണ്ടനക്കി മറുപടി പറയാന്‍ ശ്രമിച്ചു; ചികിത്സാചിലവ് ഭാരിച്ചത്': രാജേഷ് കേശവിന്റെ പുതുവര്‍ഷം
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിര്‍ണായക അപ്‌ഡേറ്റുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. പുതുവര്‍ഷത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പിലാണ് രാജേഷ് കേശവിന്റെ ആരോഗ്യനിലയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 14-ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഒരു പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാജേഷ് കേശവ് കുഴഞ്ഞു വീഴുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ ആദ്യഘട്ട വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് തുടര്‍ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
രാജേഷിന്റെ പുതുവര്‍ഷം എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ഒരു തിരിച്ചുവരവിന്റെ ആഘോഷം അവന്റെ ഉള്ളില്‍ എവിടെയോ ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയതായി പ്രതാപ് ജയലക്ഷ്മി പറയുന്നു. അവനൊപ്പം ആഘോഷിക്കേണ്ടിയിരുന്ന ഓണവും ക്രിസ്മസും പുതുവത്സരവും പെട്ടെന്ന് കടന്നു പോയി. എല്ലാവരെയും പോലെ അവന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങളും എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. രാജേഷ് കേശവിന് ഇനിയും ദീര്‍ഘനാള്‍ ചികിത്സ വേണ്ടി വന്നേക്കുമെന്നും ചികിത്സാ ചിലവുകള്‍ ഭാരിച്ചതാണെന്നും പ്രതാപ് ജയലക്ഷ്മി പറയുന്നു. അവന്റെ ഓരോ ചെറിയ പ്രതികരണവും ഞങ്ങളില്‍ ഉണ്ടാക്കുന്ന പ്രതീക്ഷ അത്രത്തോളം വലുതാണെന്നും അദ്ദേഹം പറയുന്നുണ്ട്.

അഞ്ചു മാസത്തിലേറെയായി രാജേഷ് കേശവ് ചികിത്സയില്‍ കഴിയുകയാണ്. തലച്ചോറിനെ ബാധിച്ച ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. രാജേഷ് കേശവ് കണ്ണു തുറക്കുന്നുണ്ടെന്നും കേള്‍വി ശക്തി മെച്ചപ്പെട്ടതായും മുന്‍പൊരിക്കല്‍ പ്രതാപ് ജയലക്ഷ്മി പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പ്രതാപ് ജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് രാജേഷ് കേശവിന്റെ ആരോഗ്യ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
പ്രതാപ് ജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'രാജേഷിന്റെ പുതുവർഷം
പുതുവത്സര തലേന്ന് രാജേഷിനെ Rajesh Keshav കാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത് Jay J'dan മുണ്ടായിരുന്നു. അവൻ ആസ്‌ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നോക്കെ ഉള്ള ചില സങ്കട വർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി..
അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു.. ഡോക്ർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. "രാജേഷ് സാർ നൻപൻ വന്തല്ലേ.. നീങ്കൾ ഹാപ്പി ആയി അല്ലെ " എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവർ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ response ഞങ്ങളിൽ ഉണ്ടാക്കുന്ന hope എത്ര വലുതാണെന്നു അവൻ അറിയുന്നുണ്ടോ?
4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ... അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു... കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി...
ചികിത്സാ ചിലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം... പക്ഷെ... ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു last കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി... അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം... ഞങ്ങളുടെ പുതു വർഷം...
ആ വരവിനായി കാത്തിരിപ്പാണ്...എല്ലാവരെയും പോലെ.. എന്നും സ്നേഹത്തോടെ പ്രാർത്ഥനയോടെ...'
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications