അവതാരകയും മോഡലുമായ വീണ എസ് നായര്‍ ശാസ്തമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി, കാണൂ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലും താരത്തിളക്കം. മിനിസ്‌ക്രീനില്‍ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് കന്നിയങ്കത്തിനിറങ്ങി മോഡലും അവതാരകയുമായ അഡ്വ.വീണ എസ് നായര്‍. മരുതന്‍കുഴി സ്വദേശിനിയായ വീണ വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിട്ടാണ് മലയാളികള്‍ക്ക് പരിചിതയാകുന്നത്.
ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വീണ മത്സരിയ്ക്കുന്നത്. വനിത സംവരണ വാര്‍ഡായതോടെയാണ് വീണയ്ക്ക് നറുക്ക് വീണത്. വാാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ അടുത്തറിയാവുന്ന ജനകീയ സ്ഥാനാര്‍ത്ഥിയാവണം ശാസ്തമംഗലം വാര്‍ഡിലേത് എന്ന ആവശ്യം ഡിഡിസി അംഗീകരിയ്ക്കുന്നതോടെയാണ് കന്നിയങ്കത്തിനായി വീണ ഇറങ്ങുന്നത്.
രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നെങ്കിലും കോണ്‍ഗ്രസുമായി വളരെ അടുപ്പമുള്ള കുടുംബാംഗം കൂടിയാണ് വീണ. കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ മരുമകളും കൂടിയാണ് വീണ.

തുടക്കം കുറിച്ചു
സ്ഥാനാര്‍ത്ഥിയായി വീണയെ പ്രഖ്യാപിച്ചതോടെ ശശി തരൂര്‍ എംപിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മരുമകള്‍ കൂടിയായതിനാല്‍ എങ്ങനെയും വീണയെ ജയിപ്പിയ്ക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.

ജനകീയ തന്നെ
ജനകീയ സ്ഥാനാര്‍ത്ഥിയെ വേണമെന്ന തീരുമാനത്തിന് ഏറ്റവും യോജിച്ചയാള്‍ വീണയാണെന്ന് തന്നെയാണ് വോട്ടര്‍മാരുടെ സംസാരം. ശാസ്തമംഗലം വാര്‍ഡിലെ മിക്ക വോട്ടര്‍മാരേയും നേരിട്ട് പരിചയമുള്ളവരാണ് വീണയും കുടുംബവും

ലക്ഷ്യം
ശാസ്തമംഗലം വാര്‍ഡിനെ ഒരു മാതൃകാ വാര്‍ഡാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് വീണ പറയുന്നു

പ്രചാരണത്തിനിടെ
വീണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഇവയും
സ്ത്രീ ശാക്തീകരണം, റോഡ് വികസനം, ഓര്‍ഗാനിക് കൃഷി എന്നിവയും വീണയുടെ വികസന ലക്ഷ്യങ്ങളിലുണ്ട്

കുടുംബം
ശാസ്തമംഗലം കുന്നില്‍ കുടുംബാഗംമായ സോമശേഖരന്‍ നായരുടേയും ലീനയുടേയും മകളാണ് 26കാരിയായ വീണ. കെപിസിസി ജനറല്‍ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണന്റെ മകനും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ കെപികെ തിലകനാണ് വീണയുടെ ഭര്‍ത്താവ്

അവതാരക
ഏഷ്യാനെറ്റ് പ്ളസ്, കിരണ്‍ ടിവി, ദൂരദര്‍ശന്‍ എന്നീ ചാനലുകളിലെ അവതാരകയാണ്. ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ വീണ അഭിനയിച്ചിട്ടുണ്ട്

സാമൂഹ്യ പ്രവര്‍ത്തനം
വീണ അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ് വീണ

പ്രമുഖര്‍
വീണയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതും പ്രമുഖ നേതാക്കളാണ്

എന്താകും
കന്നിയങ്കത്തിനിറങ്ങിയ വീണയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമോ എന്ന് കാത്തിരുന്നറിയാം.












Click it and Unblock the Notifications