ഒരു ദിവസത്തെ വേതനം 6500 രൂപ; ആലുവ പോലീസിനെ അമ്പരിപ്പിച്ച് ആന്ധ്ര ഭിക്ഷാടകര്‍
കൊച്ചി: ആലുവ പോലീസിനെ അമ്പരിപ്പിച്ച് ഭിക്ഷാടന ദമ്പതികള്‍. അന്ധരായി അഭിനയിച്ച് ഇവര്‍ പ്രതിദിനം ഉണ്ടാക്കുന്നത് 6,500 രൂപയാണ്. പല തൊഴിലാളികളും പ്രതിമാസം കിട്ടുന്ന തുക ഒരു ദിവസം കൊണ്ട് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ആലുവാ പോലീസ്.
ദിവസംവും കിട്ടുന്ന പണം ബാങ്കിലിട്ട് വലിയൊരു തുകയാകുമ്പോള്‍ ആന്ധ്രയില്‍ സ്ഥലം വാങ്ങി വീടുവെച്ച് കൃഷി ചെയ്തു മുന്നോട്ട് പോകാനാണ് ദമ്പതികളുടെ പദ്ധതി. ആന്ധ്രാ സ്വദേശികളാ കൃഷ്ണന്‍, യെല്ലമ്മ ദമ്പതികളാണ് ആന്ധത അഭിനയിച്ച് ദിവസം ആറായിരത്തി അഞ്ഞൂറ് രൂപയോളം സമ്പാദിക്കുന്നത്.

ഒറ്റപ്പാലത്താണ് കൃഷ്ണനും യെല്ലമ്മയും താമസിക്കുന്നത്. രാവിലെ ട്രെയിനില്‍ ഒറ്റപ്പാലത്തു നിന്നും എറണാകുളത്തേക്ക് പുറപ്പെടും. കറുത്ത കണ്ണടയും വടിയുമാണ് കൃഷ്ണന്‍ നടക്കുക. യെല്ലമ്മ വഴികാട്ടിയാകും. ഭര്‍ത്താവ് അന്ധനാണെന്നും തനിക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും പറഞ്ഞ് ഭിക്ഷാടനം നടത്തും. ഇത്തരത്തിലാണ് ഇവര്‍ സമ്പാദിക്കുന്നത്.
അനധികൃതമായി യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ റെയില്‍വെ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എന്നാല്‍ ഭിക്ഷാടനമല്ലാതെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും ഇവര്‍ നടത്തുന്നില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ ഈടാക്കി ബോധവല്‍ക്കരിച്ച് ഇരുവരെയും വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications