കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രലോബി കളിയ്ക്കുന്നു...മലയാളിയുടെ കഞ്ഞികുടി മുട്ടും!!! അരിക്ഷാമം രൂക്ഷം !!!

ചെറുമണി, മട്ട എന്നിവയ്ക്ക് 28 രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയത്.

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ അരിവില ക്രമാതീതമായി കൂടാന്‍ കാരണം അന്ധ്രാലോബിയുടെ കൊള്ള. ചെറുമണി, മട്ട എന്നിവയ്ക്ക് 28 രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയത്. ആന്ധ്രയില്‍ നിന്ന് അരി എത്താത്തതിനാലാണ് ഇതെന്ന് വ്യാപാരികള്‍ പറയുന്നു.

നെല്ലിന് വില കൂടി

ആന്ധ്രയില്‍ നെല്ലിന് വില കൂടിയതാണ് അരി വില കൂടാന്‍ കാരണമെന്നാണ് ആന്ധ്രയിലെ മൊത്ത വിതരണക്കാര്‍ കേരളത്തിലെ വ്യാപാരികളോട് പറഞ്ഞിരിക്കുന്നത്. വരള്‍ച്ചയെ തുടര്‍ന്ന് വന്‍തോതില്‍ കൃഷി നാശവും സംഭവിച്ചത്രേ...

വിളവ്

ആന്ധ്രയിലെ ചില പ്രദേശങ്ങളില്‍ വിളവെടുപ്പ് തുടങ്ങി കഴിഞ്ഞു. ഈ അരി എത്തിയാല്‍ മാത്രമേ വില വര്‍ധന പിടിച്ച് നിര്‍ത്താന്‍ സാധിയ്ക്കൂ. അടുത്തമാസം ആദ്യത്തോടെ പുതിയ നെല്ല് എ്ത്തുമെന്നാണ് പ്രതീക്ഷ.

പൊതു വിതരണ സംവിധാനം

കേരളത്തിലെ റേഷന്‍ സംവിധാനം പാടെ തകര്‍ന്നതും വില വര്‍ധനയ്ക്ക് കാരണമായി. പുതുക്കിയ റേഷന്‍ മുന്‍ഗണനാപട്ടിക പ്രകാരം വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അരി ലഭിയ്ക്കുക. അല്ലാത്തവര്‍ പൊതുവിപണിയെ സമീപിച്ചപ്പോള്‍ ആവശ്യക്കാരുടെ എണ്ണം കൂടി.

ഭക്ഷ്യസുരക്ഷാ പദ്ധതി

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് അരി ലഭ്യമാക്കേണ്ട ചുമതല സര്‍ക്കാരിനും വിതരണ ചുമതല സംസ്ഥാനങ്ങല്‍ക്കും ആണ്. എന്നാല്‍ കേരളത്തിന് ആവശ്യമുള്ള അരിവിഹിതം കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‌റെ പരാതി.

English summary
Andra lobby playes a vital role in increase of Rice price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X