കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടുപന്നിക്കൂട്ടത്തിനിടയില്‍ കിടന്നുറങ്ങുന്ന ഭക്തര്‍; ജന്മഭൂമിയുടെ ചിത്രം ഫോട്ടോഷോപ്പോ?, സത്യാവസ്ഥ

Google Oneindia Malayalam News

Recommended Video

cmsvideo
ജന്മഭൂമിയുടെ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് | Oneindia Malayalam

സ്ത്രീപ്രവേശന വിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ശബരിമലയില്‍ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന വിമര്‍ശനം ശക്തമാണ്. പമ്പയടക്കമുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ട വിധിത്തില്‍ ഒരുക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിരുന്നില്ല. പമ്പയിലെത്തുന്ന തീര്‍ത്ഥാടകരില്‍ പലരും പ്രാഥമികകാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാതെ ബുദ്ധിമുട്ടി.

<strong>പമ്പയില്‍ കേന്ദ്രമന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞു; അബദ്ധം മനസ്സിലായപ്പോള്‍ മാപ്പ് എഴുതി നല്‍കി</strong>പമ്പയില്‍ കേന്ദ്രമന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞു; അബദ്ധം മനസ്സിലായപ്പോള്‍ മാപ്പ് എഴുതി നല്‍കി

പ്രളയം നാശനഷ്ടമുണ്ടാക്കിയെങ്കിലൂം അതെല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. പമ്പയിലേയും സന്നിധാനത്തേയും അസൗകര്യങ്ങള്‍ മാധ്യമങ്ങളെല്ലാം നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത്തരത്തിലൊരു വാര്‍ത്തയും ചിത്രവുമായിരുന്നു കഴിഞ്ഞ ദിവസം ജന്മഭൂമി പത്രത്തില്‍ അച്ചടിച്ച് വന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ ചിത്രം ഇടംവെച്ചിരിക്കുന്നത്..

പ്രചരണം

പ്രചരണം

വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പഭക്തര്‍ക്കിടയില്‍ കാട്ടുപന്നിക്കൂട്ടം നില്‍ക്കുന്ന ചിത്രമായിരുന്നു ഒന്നാംപേജില്‍ തന്നെ ജന്മഭൂമി നല്‍കിയത്. എന്നാല്‍ ഇത് ജന്മഭൂമി ഫോട്ടോഷോപ്പിലൂടെ നിര്‍മിച്ച വ്യാജ ചിത്രമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വ്യാപക പ്രചരണം.

സത്യാവസ്ഥ എന്ത്

സത്യാവസ്ഥ എന്ത്

എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആ ഫോട്ടോ എടുത്ത അനീഷ് ആയില്യം എന്ന ഫോട്ടോഗ്രാഫര്‍. ആ ഫോട്ടോയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ..

വിശദീകരണം

വിശദീകരണം

സുഹൃത്തുക്കളെ
ചിലര്‍ ഇന്നത്തെ (21112018) ജന്മഭൂമി പത്രത്തിലെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച, വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പഭക്തര്‍ക്കിടയില്‍ കാട്ടുപന്നിക്കൂട്ടം നില്‍കുന്ന ചിത്രം ഫോട്ടോഷോപ് ആണ് എന്ന പറഞ്ഞ് വ്യാജപ്രപചരണം നടത്തുന്നുണ്ട്.

ഞാന്‍ എടുത്തതാണ്

ഞാന്‍ എടുത്തതാണ്

ആ ചിത്രം ഞാന്‍ എടുത്തതാണ്. അതിനൊപ്പം എടുത്ത ശേഷിക്കുന്ന ചിത്രങ്ങളുെ ഇവിടെ പോസ്റ്റിടുന്നു. മാത്രമല്ല അതിന്റെ ഒര്‍ജിനല്‍ ചിത്രവും. രാത്രി മൂന്നുമണിക്ക് നിക്കോണ്‍ ഡി3200യില്‍ സാധാരണ ഫ്ലാഷ് ഉപയോഗിച്ച എടുത്ത ചിത്രമാണ്ത്.

ഫ്ളാഷ് വീണിരുന്നില്ല

ഫ്ളാഷ് വീണിരുന്നില്ല

ആചിത്രം എടുക്കുമ്പോള്‍ ഫ്ളാഷ് വീണിരുന്നില്ല. ആ ചിത്രവും ഇവിടെ ചേര്‍ക്കുന്നു. ജന്മഭൂമിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും ചിലരെയൊക്കെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാകാം. അത് തീര്‍ക്കേണ്ടത് ഇങ്ങനെ അല്ല.

ഇത് സഹിക്കാനുമാകില്ല

ഇത് സഹിക്കാനുമാകില്ല

ചിരിക്കുന്ന കുട്ടികളുടെ പടം മാത്രം പ്രസിദ്ധീകതരിക്കുന്നവര്‍ക്ക് ഇത് സഹിക്കാനുമാകില്ല. അതുകൊണ്ട മാത്രം.ഈ പോസ്ററ്റിടുന്നു.
(തീരെ സഹിക്കാന്‍ വയ്യാത്ത സൈബര്‍.......വര്‍ക്ക് എന്നെ നേരിട്ടുവിളിക്കാവുന്നതാണ്)

അനീഷ് അയിലം
9497271142

ഫേസ്ബുക്ക് പോസ്റ്റ്

അനീഷ് ആയില്യം

മനുഷ്യാവകാശ കമ്മീഷന്‍

മനുഷ്യാവകാശ കമ്മീഷന്‍

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുണ്ടെ വാര്‍ത്തകളെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഒരുക്കിയ സൗകര്യങ്ങളില്‍ ചില പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നിരീക്ഷിച്ച കമ്മീഷന്‍ പരിഹാര നടപടികള്‍ ഉടന്‍ സര്‍ക്കാറിന് നിര്‍ദ്ദേശിക്കുമെന്ന് അറിയിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍

നിലയ്ക്കലില്‍ വന്നിറങ്ങിയ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ആദ്യം പരാതിയുമായി എത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാരായിരുന്നു. നന്നായൊന്ന് ഉറങ്ങാന്‍ പോലും സൗകര്യം കിട്ടാത്തതിനെ കുറിച്ചായിരുന്നു ജീവനക്കാരില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത്. പോലീസുകാര്‍ക്കും പരാതികള്‍ ഏറെയുണ്ടായിരുന്നു.

ഭക്തരുടെ പരാതി

ഭക്തരുടെ പരാതി

പിന്നീട് പമ്പയിലെത്തിയ കമ്മീഷന്‍ കേട്ടത് ശുചി മുറികള്‍പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഭക്തരുടെ പരാതി കേട്ടും. ഉള്ള സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ചവരും ഏറെയുണ്ടായിരുന്നു. പമ്പയിലും ശബരിമലയിലും അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് വര്‍ധിപ്പിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് അറിയിക്കുന്നത്.

English summary
aneesh ayillam on social media propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X