കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിക്കട്ട ഉപയോഗിച്ച് കണ്ണും മൂക്കും ഇടിച്ച് തകർത്തു; ക്വട്ടേഷൻ തുക ഒന്നര ലക്ഷം, പിന്നിൽ അമ്മ?

  • By Desk
Google Oneindia Malayalam News

കോട്ടയം: കെവിനെ കൊന്നു കളയാൻ നിർദേശിച്ചത് നീനുവിന്റെ അമ്മ. കെവിനെ കൊല്ലെമെന്ന വാശി മാതാവിനായിരുന്നെന്നും ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം ഫോൺ വിളിച്ചിരുന്നുവെന്നും കെവിന്റെ കൂടെ ഉണ്ടായിരുന്ന അനീഷ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കെവിനെ പിടിച്ചു കൊടുക്കാൻ ഒന്നര ലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകൾ പറയുന്നത് കേട്ടിരുന്നുവെന്നും അനീഷ് പറഞ്ഞെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

പിടിച്ചുകൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനാണെന്നും സംഭവം കഴിഞ്ഞ് ഗോവയ്ക്ക് പോകുമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ പറഞ്ഞായി അനീഷ് പറയുന്നു. കെവിനൊപ്പെ തട്ടിക്കൊണ്ട് പോയ വ്യക്തിയാണ് അനീഷ്. മൃതദേഹം കണ്ടിടത്ത് കെവിനെ വലിച്ച് താഴെ ഇടുന്നതായി കണ്ടെന്നും അനീഷ് പറയുന്നു. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകൾ ആക്രമിക്കില്ലെന്ന് കഴിഞ്ഞ ദിവസം നീനുവും പറഞ്ഞിരുന്നു.

അമ്മയുടെ സഹോദരിയുടെ വീട്ടിൽ

അമ്മയുടെ സഹോദരിയുടെ വീട്ടിൽ


അനീഷിനെ വണ്ടിയിൽ പൂട്ടിയിട്ടാണ് പ്രതികൾ പിന്നീട് പോയത്. നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെ കുറിച്ച് ചോദിച്ചപ്പോൾ ഓടിപ്പോയെന്നാണ് പറഞ്ഞതെന്നും അനീഷ് വ്യക്തമാക്കുന്നു. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികൾ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോയതെന്നാണ് അനീഷ് സംശയിക്കുന്നത്.

ഇടിക്കട്ടകൊണ്ടുള്ള ഇടി

ഇടിക്കട്ടകൊണ്ടുള്ള ഇടി

മന്നാനത്തെ വീട്ടിൽ നിന്നും വാഹനത്തിൽ കൊണ്ടുപോയതു മുതൽ ഇടി തുടങ്ങിയിരുന്നെന്നും അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇടിക്കട്ടകൊണ്ട് കണ്ണൂം മൂക്കും തകർക്കുന്ന തരത്തിലായിരുന്നു ഇടിയെന്നും അനീഷ് പറഞ്ഞു. അതേസമയം പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുത്തതിന്റെ പേരിൽ എഎസ്ഐ ഷിബുവിനെയും പോലീസ് ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.

പോലീസിന്റെ സഹായം

പോലീസിന്റെ സഹായം


കെവിനെ തട്ടിയെടുത്ത സംഘത്തിന്റെ പിന്നാലെ വന്ന ഷാനുവിന്റെ വാഹനം എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പരിശോധിച്ചിരുന്നു. മാത്രമല്ല പിന്നീട് ഷാനുവും എഎസ്‌ഐയുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുഡിഎഫ് ഭരണകാലത്തെ കാലത്തെ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് കസ്റ്റഡിയിലുള്ള എഎസ്‌ഐ ബിജു. ഇയാളാണ് ഷാനുവിനും സംഘത്തിനും സഹായം വാഗ്ദാനം ചെയ്തത്.

വെള്ളം ചോദിച്ചപ്പോൾ മദ്യം നൽകി

വെള്ളം ചോദിച്ചപ്പോൾ മദ്യം നൽകി


ഷാനു ചാക്കോയുടെ മര്‍ദ്ദനമേറ്റ് അവശനായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ പകരം മദ്യം ഒഴിച്ചുകൊടുത്തുവെന്നാണ് പിടിയിലായ പ്രതികൾ മൊഴി നൽകിയെന്നും റിപ്പോർട്ടുണ്ട്. നീനുവിനെ കൂട്ടിക്കൊണ്ടു വരാനാണെന്ന് പറഞ്ഞാണ് ഞങ്ങളെ ഒപ്പം കൂട്ടിയത്. വീട്ടിലെത്തിയ ശേഷം നിനുവിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കെവിനെ അന്വേഷിക്കുകയായിരുന്നു. ബന്ധുവായ അനീഷിന്റെ വീട്ടില്‍ ആന്വേഷിച്ചപ്പോഴാണ് കെവിനെ കണ്ടത്തുന്നതെന്ന് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

വാക്കേറ്റം

വാക്കേറ്റം

കെവിന്റെ വീട്ടിലെത്തിയ ഉടനെ നീനു എവിടെയെന്ന ചോദ്യമുയര്‍ത്തി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. അയല്‍വാസികള്‍ എഴുന്നേറ്റ് ബഹളമുണ്ടാക്കാതിരിക്കാനാണ് ഇവരെ വണ്ടിയില്‍ കയറ്റിയതെന്നും മൊഴിയില്‍ പറയുന്നു. ഷാനു പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും. കെവിനെ മര്‍ദ്ദിച്ചത് ഷാനുവാണ്. ഒന്നും അറിയില്ലെന്ന് ഉറപ്പിച്ചതോടെയാണ് അനീഷിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

English summary
Aneesh's comment about Kevin's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X