നടൻ അനീഷ് ജി മേനോൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്, കാറ് തകർന്നു!
മലപ്പുറം: യുവനടൻ അനീഷ് ജി മേനോന്റെ കാർ അപകടത്തിൽപെട്ടു. നടൻ സഞ്ചരിച്ച കാറും പിക്കപ്പും തമ്മിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് നടൻ രക്ഷപ്പെട്ടത്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ കാര്യം അറിയിച്ചത്.
ബുധനാഴ്ച രാവിലെ കുറ്റിപ്പുറം-തൃശ്ശൂർ സംസ്ഥാന പാതയിൽ എടപ്പാളിനും ചങ്ങരം കുളത്തിനും ഇടയ്ക്കായിരുന്നു അപകടം നടന്നത്. എറണാകുളത്തു നിന്നും സ്വദേശമായ വളാഞ്ചേരിയിലേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്. എടപ്പാൾ ഭാഗത്തുനിന്നും വരികയായിരുന്ന പിക്കപ്പ് വാനായിരുന്നു അനീഷിന്റെ കാറിന് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവം കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

"എടപ്പാൾ- ചങ്ങരംകുളം ഹൈവേയിൽ വെച്ച് എന്റെ കാർ ഒരു 'ആക്‌സിഡന്റ്'ൽ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഇടതു സൈഡിൽ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് 'u turn' ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്കൊണ്ട് മാക്സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു!! 'കാർ ടോട്ടൽ ലോസ്' ആയി. 'സീറ്റ് ബെൽറ്റും എയർബാഗും' ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാർത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്. ആ 'പിക്കപ്പ്' ന് പകരം ഒരു 'ബൈക്ക്/ഓട്ടോ' ആയിരുന്നു ആ വളവിൽ അപകടപരമായ രീതിയിൽ 'u turn' ചെയ്തിരുന്നത് എങ്കിൽ... ഓർക്കാൻ കൂടെ പറ്റുന്നില്ല!!!" എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടിൽ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ്!! പ്രത്യേകിച്ചു- "സൂപ്പർ ബൈക്ക്"- യാത്രികർ... നമ്മുടെ അനുഭവങ്ങൾ ആണ് ഓരോന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്..
വേഗത കുറക്കുക. ഹെൽമെറ്റ് /സീറ്റ്‌ബെൽറ്റ് ശീലമാക്കുക. ശ്രദ്ധയോടെ ഡ്രൈവ് ചെയുക. ഓരോ ജീവനും വലുതാണ്.ഇതോടൊപ്പം ചില 'ചങ്ങരംകുളം സ്വദേശികളുടെ പേരുകൾ കൂടെ പറയാം..എടപ്പാൾ-ചങ്ങരംകുളം റൂട്ടിൽ സഞ്ചരിക്കുന്നവർ ഈ പേരുകൾ ഓർത്ത് വെക്കുക.. ഉപകാരപ്പെടും. ആൻസർ, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്. സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളായ യുവാക്കൾ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
"ഓരോ ജീവനും വലുതാണ്" എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications