കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് ആശ്വാസം; കേസെടുക്കില്ല, വിധി ഹൈക്കോടതി തടഞ്ഞു

Google Oneindia Malayalam News

കൊച്ചി: വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരെ രണ്ടു മുതല്‍ നാല് വരെയും പ്രതി ചേര്‍ത്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് കേസെടുക്കുന്നതിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ അന്തിമ വിധിയാണ് പുറപ്പെടുവിച്ചത്.

Dc

ചീഫ് ജസ്റ്റസ് ആന്റണി ഡൊമനിക്, ജസ്റ്റിസ് ശേഷാദ്രി നായിഡു എന്നിവരങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ അന്തിമ വിധി പറഞ്ഞത്. വിശദമായ അന്വേഷണത്തില്‍ തെളിവുണ്ടെങ്കില്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

ചേര്‍ത്തല സ്വദേശിയുടെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് കെമാല്‍ പാഷ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള അഞ്ചിടത്തെ മൂന്നേക്കര്‍ സ്ഥലം 27 കോടിക്ക് വില്‍പ്പന നടത്തണമെന്ന തീരുമാനത്തിന് വിരുദ്ധമായി പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തയെന്നാണ് ആരോപണം. ഈ ഭൂമി പ്രതികള്‍ വില കുറച്ച് ഭൂമി വിറ്റെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ച് 13.5 കോടിക്കാണ് വിറ്റതെന്നും പറയപ്പെടുന്നു. ഇതിലൂടെ പ്രതികള്‍ അതിരൂപതയെ ചതിച്ചുവെന്നാണ് ആരോപണം.

English summary
Case against Mar George Alanchery Stayed by HC division benchv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X