കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കമാലിയിലെ ശാസ്ത്രമേളയിൽ അഗ്നിപർവ്വത മാതൃക പൊട്ടിത്തെറിച്ചു, കുട്ടികളടക്കം 52 പേർക്ക് പരിക്ക്

Google Oneindia Malayalam News

അങ്കമാലി: കോട്ടയം ജില്ലയിലെ അങ്കമാലിയില്‍ വെച്ച് നടക്കുന്ന സ്‌കൂള്‍ ശാസ്ത്രമേളയില്‍ അഗ്നിപര്‍വ്വത മാതൃക പൊട്ടിത്തെറിച്ച് അപകടം. ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ഉണ്ടാക്കിയ അഗ്നിപര്‍വ്വതത്തിന്റെ മാതൃകയാണ് പൊട്ടിത്തെറിച്ചക്. അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളിലാണ് അപകടം. അഗ്നിപര്‍വ്വത മാതൃക പൊട്ടിത്തെറിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശാസ്ത്രമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളും കാഴ്ചക്കാരും ഉള്‍പ്പെട 52 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയ കുട്ടികളെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

blast

പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചിട്ടുണ്ട്. മേളയില്‍ അഗ്നിപര്‍വ്വതത്തിന്റെ മാതൃക പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത് യഥാര്‍ത്ഥത്തില്‍ കാണിക്കുന്നതിന് വേണ്ടി മാതൃകയില്‍ വെടിമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്.

ഇന്ന് രാവിലെ 11.30തോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ അഗ്നിപര്‍വ്വത മാതൃകയില്‍ ഉപയോഗിച്ചിരുന്ന കല്ലും മണ്ണും അടക്കം ചിതറിത്തെറിച്ചാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. സംഭവം അറിഞ്ഞ് ബോംബ് സ്‌ക്വാഡും പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

English summary
Volcano model exploded in Science Exhibition at Angamali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X