Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്കമാലി ഡയറീസ്' താരം ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി, ഞെട്ടലിൽ കുടുംബവും സുഹൃത്തുക്കളും

കൊച്ചി: അങ്കമാലി ഡയറീസ് താരം മരിച്ച നിലയില്‍. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ശരത് ചന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 വയസ്സായിരുന്നു. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്‍-ലീല ദമ്പതികളുടെ രണ്ട് മക്കളില്‍ ഒരാളാണ്. ശ്യാം ചന്ദ്രനാണ് സഹോദരന്‍.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കക്കാട്ടിലെ വീട്ടില്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ശരത് ശ്രദ്ധേയനായ ഡബ്ബിംഗ് കലാകാരന്‍ കൂടിയാണ്. ഐടി രംഗത്ത് നിന്നാണ് സിനിമാ രംഗത്തേക്ക് പുതിയ സ്വപ്‌നങ്ങളുമായി ശരത് എത്തിയത്. ശരത്തിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും.

77

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസില്‍ നായകനായ ആന്റണി വര്‍ഗീസുമായുളള സംഘട്ടന രംഗത്തിലാണ് ശരത് ചന്ദ്രന്‍ ശ്രദ്ധ നേടിയത്. അങ്കമാലി ഡയറീസ് കൂടാതെ അഞ്ജലി മേനോന്റെ 'കൂടെ', ടോം ഇമ്മട്ടിയുടെ 'ഒരു മെക്‌സിക്കന്‍ അപാരത', അമല്‍ നീരദിന്റെ 'സിഐഎ-കോമ്രേഡ് ഇന്‍ അമേരിക്ക' അടക്കമുളള ഹിറ്റ് ചിത്രങ്ങളിലും ശരത് ചന്ദ്രന്‍ വേഷമിട്ടിട്ടുണ്ട്.

നടന്‍ ആന്റണി വര്‍ഗീസ് ശരത് ചന്ദ്രന് ആദരാജ്ഞലി നേര്‍ന്നു. ഫേസ്ബുക്ക് പേജില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ശരത്തിന്റെ കഥാപാത്രത്തിന്റെ ചിത്രം അടക്കം പങ്കിട്ടാണ് ആന്റണി സഹതാരത്തിന് ആദരാജ്ഞലി അര്‍പ്പിച്ചത്. ശരത് ചന്ദ്രന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ സിനിമാ രംഗത്തെ അടക്കമുളള സുഹൃത്തുക്കളേയും കുടുംബത്തേയും ഞെട്ടിച്ചിരിക്കുകയാണ്.

ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+