എരുമേലി-ശബരി റെയില്‍ പാത: ബജറ്റില്‍ നീക്കി വച്ച 100 കോടി പോര, 1000 കോടി വേണമെന്ന് കൊടിക്കുന്നില്‍
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണം

പത്തനംതിട്ട: അങ്കമാലി എരുമേലി ശബരി റെയിൽ പാതയുടെ നിർമാണത്തിന് ഇത്തവണത്തെ ബജറ്റിൽ നീക്കി വച്ച തുകയായ 100 കോടിയിൽ നിന്നും 1000 കോടിയായി വർധിപ്പിക്കണമെന്ന് റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ്. 2023 - 2024 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബജറ്റ് നിർദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന എം പി മാരുടെ സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തിലാണ് ഈ ആവിശ്യം ഉന്നയിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധ മോഹൻ സിങ് യോഗത്തിൽ അധ്യക്ഷത വഹിച്ചു റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ശബരി റെയിൽ പാത എരുമേലിയിൽ അവസാനിക്കാതെ മലയോര പ്രദേശങ്ങളായ റാന്നി പത്തനംതിട്ട കോന്നി പത്തനാപുരം പുനലൂർ അഞ്ചൽ നെടുമങ്ങാട് വഴി തിരുവന്തപുരത്തേക്കു നീട്ടണമെന്നും അദ്ദേഹം ആവ്യശ്യപെട്ടു നേരത്തെ തന്നെ ഈ പാതക്കായി റെയിൽവേ സർവ്വേ നടത്തിയിരുന്നു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പാത തിരുവനന്തപുരത്തേ ക്ക് നീട്ടിയാൽ കിഴക്കൻ മലയോര പ്രദേശങ്ങളുടെ യാത്ര പ്രശ്‌നത്തിന് പരിഹാരമാകും.
നിലമ്പൂർ നഞ്ചങ്കോട് റെയിൽവേ ലൈൻ, തലശേരി മൈസൂർ ലൈൻ ,ഗുരുവായൂർ തിരുനാവായ ലൈൻ ,തുടങ്ങിയ കേരളം വര്ഷങ്ങളായി ആവശ്യപെടുന്ന റെയിൽവേ ലൈനുകളുടെ കാര്യത്തിൽ അനുഭാവപൂർവം പരിഗണിക്കണം മെട്രോമാൻ ഇ ശ്രീധരൻ നിർദേശിച്ച ചെങ്ങന്നൂർ പമ്പ എലിവേറ്റഡ് റെയിൽവേ ലൈൻ സർവേയുടെ കാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ നടപടി വേണം . ഈ റൂട്ടിൽ മൂന്നാമതൊരു ലൈൻ കൂടി നിർമിച്ചു നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വർധിപ്പിക്കുവാനും കൂടുതൽ ട്രെയിനുകൾ ഈ സെക്ടറിൽ യാത്രക്കാർക്കായി തുടങ്ങാനും കഴിയണം.
നേമം കോച്ചു ടെർമിനലിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ചു തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറക്കാൻ നടപടി സ്വീകരിക്കണം കൊച്ചുവേളി ടെർമിനലിൽ കൂടുതൽ ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ ലെവൽ ക്രോസ്സുകൾക്കു പകരം റെയിൽവേ ഓവർ ബ്രിഡ്‌ജോ അടിപാതകളോ പണിയാൻ ആവശ്യമായ ഫണ്ട് അനുവദിക്കണം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണം, കേരളത്തിൽ; വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാത്തതിനു ന്യായീകരണമില്ലെന്നും അടുത്ത വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുന്ന കൂട്ടത്തിൽ കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണം.
കേരളത്തിൽ കൂടുതൽ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം കോവിഡ് കാലത്തു വെട്ടിക്കുറച്ച ദീർഘദൂര പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം കേരളത്തിലെ ജനപ്രീയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാകുകയോ ഒരു ഭാഗത്തേക്ക് മാത്രമായി ചുരുക്കുകയോ ചെയ്തത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ കോവിഡിന് മുൻപ് കേരളത്തിലോടുന്ന ട്രെയിനുകൾക്കു ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം എന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
ഹാൾട്ട് സ്റ്റേഷനുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടപടി സ്വീകരിക്കണം മാനുവൽ ടിക്കറ്റിങ് സമ്പ്രദായം മാറ്റി യു പി ടി എസ് കമ്പ്യൂട്ടർ ടിക്കറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ നടപടി വേണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു ന്യൂഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള കേരളം എക്സ്പ്രസ്സ് അടക്കമുള്ള ട്രെയിനുകൾ വൈകിയോടുന്നത് റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ദീർഘ ദൂര യാത്രക്കാരായ കേരളത്തിലെ ട്രെയിൻ യാത്രക്കാരെ വലക്കുന്ന നടപടികളി ൽ നിന്നും റെയിൽവേ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications