കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവന്റെ തല വെട്ടിപ്പൊളിച്ചു.. വത്സയുടെ ഏഴ് വിരലുകൾ അറുത്തു.. സ്മിതയ്ക്ക് 21 വെട്ട്!! പൈശാചികം!

  • By Sajitha
Google Oneindia Malayalam News

അങ്കമാലി: മുക്കന്നൂര്‍ എരപ്പില്‍ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സമാനതകളില്ലാത്തതാണ്. രണ്ട് മരംമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൈശാചികമായ കൂട്ടക്കൊലയിലേക്ക് നയിച്ചത്. അതും സ്വന്തം ജ്യേഷ്ഠനേയും കുടുംബത്തേയുമാണ് ബാബു ഇറച്ചി വെട്ടുന്നത് പോലെ വെട്ടിനുറുക്കിയത്. കൊലപാതകം നേരിട്ട് കണ്ട കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഇതുവരെ ഞെട്ടലും ഭയവും വിട്ടുമാറിയിട്ടില്ല.

കണ്ണിറുക്കൽ വിവാദം കത്തുന്നു... മുസ്ലീംങ്ങൾ പ്രിയയുടെ പാട്ട് കേൾക്കരുത്! മതപണ്ഡിതർ രംഗത്ത്കണ്ണിറുക്കൽ വിവാദം കത്തുന്നു... മുസ്ലീംങ്ങൾ പ്രിയയുടെ പാട്ട് കേൾക്കരുത്! മതപണ്ഡിതർ രംഗത്ത്

കൊലപാതകം നടത്തിയ ബാബുവിന്റെ വെളിപ്പെടുത്തലുകളാവട്ടെ നടുക്കുന്നതാണ്. മൂന്ന് പേരെ വെട്ടിയരിഞ്ഞിട്ടും അത്രയും പോരായിരുന്നു എന്നാണ് ഇയാള്‍ പോലീസുകാരോട് പറഞ്ഞത്. അങ്കമാലി കൂട്ടക്കൊല സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു.

പൈശാചിക കൂട്ടക്കൊല

പൈശാചിക കൂട്ടക്കൊല

ബാബുവിന്റെ ജ്യേഷ്ഠന്‍ ശിവന്‍, ഭാര്യ വത്സ, ഇവരുടെ മകള്‍ സ്മിത എന്നിവരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ശിവനെ ബാബു വീട്ടുമുറ്റത്ത് തന്നെ വെട്ടിവീഴ്ത്തി. വത്സയേയും സ്മിതയേയും ബാബു ഓടിച്ചിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. രണ്ട് കുട്ടികള്‍ക്കും വേട്ടേറ്റു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവര്‍ പലരുണ്ട്.

കുറ്റബോധമില്ലാതെ ബാബു

കുറ്റബോധമില്ലാതെ ബാബു

എല്ലാവരേയും കൊല്ലനുറച്ചാണ് ബാബു വെട്ടുകത്തിയുമായി എത്തിയത്. കൊലപാതകത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കുമ്പോള്‍ കുറ്റബോധത്തിന്റെ ഒരു കണിക പോലും ഇയാള്‍ക്കുണ്ടായിരുന്നില്ല. കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ എ്ല്ലാവരെയും വെട്ടിത്തീര്‍ക്കുമായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

വെട്ടി മരണം ഉറപ്പാക്കി

വെട്ടി മരണം ഉറപ്പാക്കി

കൊലപാതകത്തിന്റെ വിവരങ്ങള്‍ പൈശാചികം എന്നേ പറയാനാവൂ. ശിവന്റെ തല വെട്ടിപ്പൊളിച്ച നിലയില്‍ ആയിരുന്നു. വത്സയുടെ ഏഴ് വിരലുകള്‍ വെട്ടേറ്റ് അറ്റ് പോയിരുന്നു. ശരീരത്തിലാകട്ടെ എണ്ണമറ്റ വെട്ടുകളേറ്റിട്ടുണ്ട്. സ്മിതയുടെ ദേഹത്ത് 21 വെട്ടുകളാണ് ബാബു വെട്ടിയത്. പലതവണ വെട്ടി ഇയാള്‍ മരണം ഉറപ്പാക്കിയെന്ന് കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു.

ഓടി രക്ഷപ്പെട്ടത്

ഓടി രക്ഷപ്പെട്ടത്

സംഭവം നടക്കുമ്പോള്‍ ശിവന്റെ സഹോദരന്‍ ഷാജിയുടെ ഭാര്യ ഉഷ വീട്ടിലുണ്ടായിരുന്നു. കൊലക്കത്തിയുമായി ബാബു ഉഷയുടെ പിന്നാലെ പോയെങ്കിലും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിയില്ലായിരുന്നെങ്കില്‍ അവന്‍ തന്നെയും കൊല്ലുമായിരുന്നെന്ന് ഉഷ പറയുന്നു. തന്റെ കുടല്‍മാല എടുക്കുമെന്ന് ബാബു നേരത്തെ തന്നെ പറയുമായിരുന്നുവെന്ന് ഉഷ പറയുന്നു.

ഇരയെ തേടി ബാബു

ഇരയെ തേടി ബാബു

ശിവന്റെ മറ്റൊരു സഹോദരനായ ഷിബുവിനേയും ഭാര്യ സേതുലക്ഷിയേയും കൊലപ്പെടുത്താനും ബാബുവിന് ഉദ്ദേശമുണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. സേതുലക്ഷ്മി മുക്കന്നൂരിലെ അക്ഷയ സെന്റര്‍ ജീവനക്കാരിയാണ്. മൂന്ന് പേരെ കൊന്ന ശേഷം സേതുലക്ഷ്മിക്ക് വേണ്ടി ബാബു അക്ഷയ സെന്ററില്‍ പോയിരുന്നു.

അക്രമ സ്വഭാവം

അക്രമ സ്വഭാവം

എന്നാല്‍ സേതുലക്ഷ്മി ആലുവയ്ക്ക് പോയിരുന്നതിനാല്‍ മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാള്‍ നേരെ ചിറങ്ങരയ്ക്കാണ് പോയത്. ആത്മഹത്യ ചെയ്യാനായി കുളത്തില്‍ ചാടിയെങ്കിലും പരാജയപ്പെട്ടു. ബാബു നേരത്തെ തന്നെ അക്രമസ്വഭാവം ഉള്ള ആളാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

വഴക്ക് പതിവാണ്

വഴക്ക് പതിവാണ്

പലതവണ ഇയാള്‍ ശിവന്റെയും മറ്റ് സഹോദരങ്ങളുടേയും വീട്ടില്‍ പോയി സ്വത്തിന്റെ പേരില്‍ വഴക്കുണ്ടാക്കിയിരുന്നതായി പറയുന്നു. ഒരു കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് ഇയാള്‍ ചില ബന്ധുക്കളെ മര്‍ദ്ദിച്ചതായും വിവരങ്ങളുണ്ട്. ബന്ധുക്കളില്‍ നിന്നും അകന്ന് മാറി കാളാര്‍ കുഴിയില്‍ വാടക വീട്ടിലാണ് ബാബു താമസിച്ചിരുന്നത്.

പലവിധ ജോലികൾ

പലവിധ ജോലികൾ

ആദ്യം ബസ് ക്ലീനര്‍ ആയിരുന്ന ഇയാള്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സിലേക്ക് മാറി. ഇടയ്ക്ക് പെട്ടി ഓട്ടോറിക്ഷയും ഓടിക്കും. അടുത്തിടെ സ്ഥലം വിറ്റത് വഴി വലിയ തുക തന്നെ ബാബുവിന് ലഭിച്ചതായി സമീപവാസികള്‍ പറയുന്നു. പൂതംകുറ്റി എന്ന സ്ഥലത്ത് നിന്നാണ് ബാബു വിവാഹം കഴിച്ചിരിക്കുന്നത്.

English summary
More details of Ankamali Massacre is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X