• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...

cmsvideo
  അങ്കമാലിയിൽ കൂട്ടക്കൊല , പ്രതിയെ പിടികൂടി | Oneindia Malayalam

  കൊച്ചി: അങ്കമാലിയിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. കൊല്ലപ്പെട്ട അറയ്ക്കൽ വീട്ടിൽ ശിവന്റെ സഹോദരൻ ബാബുവിനെയാണ് കഴിഞ്ഞദിവസം രാത്രിയോടെ കൊരട്ടിയിൽ നിന്നും പിടികൂടിയത്. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ബാബുവിനെ പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

  കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു ആ രഹസ്യം വെളിപ്പെടുത്തി! വിവാഹം മുടങ്ങി... സംഭവം തിരുവനന്തപുരത്ത്

  ഫെബ്രുവരി 12 തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അങ്കമാലിയെ നടുക്കിയ സംഭവമുണ്ടായത്. അറയ്ക്കൽ വീട്ടിൽ ശിവൻ, ഭാര്യ വത്സ, മകൾ സ്മിത എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിന് പിന്നിൽ ശിവന്റെ സഹോദരൻ ബാബുവാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

  വൈകീട്ട്...

  വൈകീട്ട്...

  അങ്കമാലിയിൽ കൂട്ടക്കൊലയെന്ന വാർത്ത കേട്ട് ആദ്യം പ്രദേശവാസികൾക്ക് വിശ്വസിക്കാനായില്ല. അറയ്ക്കൽ വീട്ടിൽ ശിവനും ഭാര്യയും മകളും വെട്ടേറ്റ് മരിച്ചെന്നായിരുന്നു ആദ്യവിവരം. തിങ്കളാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.

  തർക്കം...

  തർക്കം...

  സഹോദരങ്ങളായ ശിവനും ബാബുവും തമ്മിൽ ഭൂമിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നെന്നാണ് നാട്ടുകാരും അയൽവാസികളും പറയുന്നത്. കുറേക്കാലമായി നിലനിൽക്കുന്ന ഈ തർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്നാണ് പോലീസിന്റെയും നിഗമനം.

  മരം മുറിച്ചത്...

  മരം മുറിച്ചത്...

  ജ്യേഷ്ഠനായ ശിവനും അനുജൻ ബാബുവും തമ്മിൽ തർക്കം നിലനിൽക്കുന്ന ഭൂമിയിൽ അടുത്തിടെ മരം മുറിക്കാനുള്ള നീക്കം നടന്നു. അനുജനായ ബാബുവാണ് തർക്കഭൂമിയിൽ നിന്ന് മരം മുറിക്കാൻ ശ്രമം നടത്തിയത്. എന്നാൽ തങ്ങൾക്കും കൂടി അവകാശപ്പെട്ട ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിനെ ശിവനും കുടുംബവും എതിർത്തു.

  പ്രകോപനം..

  പ്രകോപനം..

  മരം മുറിക്കാനുള്ള നീക്കം തടഞ്ഞതാണ് ബാബുവിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്ന് ശിവന്റെ വീട്ടിലെത്തിയ ബാബു ജ്യേഷ്ഠനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.

  മൂന്നു പേരും...

  മൂന്നു പേരും...

  ശിവനെയും ഭാര്യ വത്സയെയും മകൾ സ്മിതയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബാബു സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ നിന്ന് ഒച്ചയും ബഹളവും കേട്ടെത്തിയ സമീപവാസികളാണ് മൂന്നുപേരെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ സ്മിതയുടെ മകൾക്കും പരിക്കേറ്റിരുന്നു.

  കൊരട്ടിയിൽ...

  കൊരട്ടിയിൽ...

  നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബാബു ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ അങ്കമാലിയിൽ നിന്നും ബൈക്കിൽ രക്ഷപ്പെട്ട ബാബു കൊരട്ടിയിലുണ്ടെന്ന് പോലീസിന് മനസിലായി.

  പിടികൂടി...

  പിടികൂടി...

  കൊരട്ടിക്ക് സമീപത്തെ ചിറങ്ങര ക്ഷേത്രത്തിലെത്തിയ ബാബു, ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ ചാടിയെന്നാണ് പോലീസ് പറഞ്ഞത്. പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് ക്ഷേത്രക്കുളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

  സംസ്കാരം..

  സംസ്കാരം..

  തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ] ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടുകൊടുക്കുക.

  ക്യാപ്റ്റന്മാർ ശുചിമുറിയിൽ പോയി, വിമാനം പറത്തിയത് വനിതാ പൈലറ്റുമാർ! അപകടം മണത്തപ്പോൾ ധീരമായ ഇടപെടൽ..

  'സിനിമാ സ്റ്റൈൽ' പ്രതികാരവുമായി ആന്റണി പെരുമ്പാവൂർ! കർഷകരുടെ വെള്ളം മുട്ടിച്ചു... വീണ്ടും ആരോപണം..

  English summary
  angamaly massacre;police arrested the accused from koratty.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more