Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷയില്ലാതെ ജിസ്‌മോന്റെ കച്ചവടം നടക്കില്ല! പോലീസിനെ ചുറ്റിക്കാന്‍ ഭാര്യയെ ഒപ്പം കൂട്ടി, ഒടുവില്‍....

പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ജിസ്‌മോനും ഭാര്യയും പോലീസിന്റെ പിടിയിലായത്.

കൊച്ചി: നഗരത്തിലും പരിസര പ്രദേശങ്ങളിലും കാറില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍ക്കുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കവരപ്പറമ്പ് തെക്കിനേത്ത് ജിസ്‌മോന്‍ വര്‍ഗീസ്, ഭാര്യ നിഷ എന്നിവരെയാണ് കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘം പിടികൂടിയത്.

പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ വാഹന പരിശോധന നടത്തുന്നതിനികൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു! യാത്രക്കാരുടെ സ്വഭാവം മാറി, കഴിഞ്ഞദിവസം സംഭവിച്ചത്....ടെയാണ് ജിസ്‌മോനും ഭാര്യയും പോലീസിന്റെ പിടിയിലായത്. അങ്കമാലി, അത്താണി, നെടുമ്പാശേരി, തുടങ്ങിയ മേഖലകളില്‍ കാറില്‍ കറങ്ങിയാണ് ഇരുവരും കഞ്ചാവ് വില്‍പ്പന നടത്താറുള്ളതെന്നാണ് പോലീസ് അറിയിച്ചത്. ജിസ്‌മോന്‍ ഇതിനു മുന്‍പും കഞ്ചാവ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്.

കാറില്‍...

കാറില്‍...

പുലര്‍ച്ചെ ഒരു മണിയോടെയാണ് ദമ്പതികളെ കഞ്ചാവ് സഹിതം പോലീസ് പിടികൂടുന്നത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ഇവരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

500 രൂപ....

500 രൂപ....

അങ്കമാലിയിലെയും പരിസര പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ജിസ്‌മോനും നിഷയും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് ഇവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്നത്.

ഭാര്യയും കൂടെ...

ഭാര്യയും കൂടെ...

വര്‍ഷങ്ങള്‍ക്ക് മുന്‍പേ കഞ്ചാവ് വില്‍പ്പന രംഗത്തേക്കിറങ്ങിയ ജിസ്‌മോന്‍ പിന്നീട് ഭാര്യയെയും ഒപ്പം കൂട്ടുകയായിരുന്നു.

പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍...

പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍...

കാറില്‍ കറങ്ങി കഞ്ചാവ് വില്‍പ്പന നടത്തുന്ന ജിസ്‌മോന്‍ മുന്‍ സീറ്റില്‍ നിഷയെ ഇരുത്തും. കാറില്‍ ഭാര്യയെ ഇരുത്തിയാല്‍ പോലീസ് പിടിക്കില്ലെന്ന വിശ്വാസത്തിലാണ് ഭാര്യയുമായി വില്‍പ്പനയ്ക്കിറങ്ങിയത്.

ഫോണുകളും പണവും....

ഫോണുകളും പണവും....

ഇരുവരുടെയും കൈയില്‍ നിന്ന് നാലു ഫോണുകളും പതിനയ്യായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്തതിന് ശേഷം ഈ ഫോണുകളിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് വന്നത്.

ജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി...

കഞ്ചാവ് വില്‍പ്പന, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായി ജിസ്‌മോന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്. 2015ല്‍ കഞ്ചാവ് കേസില്‍ അകത്തുപോയ ജിസ്‌മോന്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വില്‍പ്പനയ്ക്കിറങ്ങുകയായിരുന്നു.

വിവരം....

വിവരം....

ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ജിസ്‌മോന്‍ പിന്നീട് ഭാര്യയെയും കൂട്ടിയാണ് വില്‍പ്പനയ്ക്കിറങ്ങിയത്. അതേസമയം, ജിസ്‌മോന് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+