അച്ഛന് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി; നാളെ ആശുപത്രി വിടും
കൊച്ചി: അങ്കമാലിയില്‍ അച്ഛന് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നാളെ ആശുപത്രി വിടും. സുരക്ഷ മുന്‍ നിര്‍ത്തി അമ്മയേയും കുഞ്ഞിനേയും പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാനാണ് തീരുമാനം.
ശസ്ത്രക്രിയക്ക് ശേഷമുള്ള കുഞ്ഞിന്റെ തലയിലുള്ള തുന്നല്‍ ഒഴിവാക്കി. ഓക്സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. കുഞ്ഞിന്റെ ദഹന പ്രക്രിയയും സാധാരണ നിലയിലാണ്. കുഞ്ഞ് സാധാരണ ഗതിയില്‍ തന്നെ മുലപ്പാല്‍ കുടുക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാളെ ഉച്ചക്ക് പന്ത്രണ്ടോടെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വനിത കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും തീരുമാന പ്രകാരമാണ് കുഞ്ഞിനേയും അമ്മയേയും പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കേസിന്റെ നടപടികള്‍ തീരുന്നത് വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും.
Recommended Video
കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞിന്റെ നിലയില്‍ ആശ്വാസകരമായ പുരോഗതിയുണ്ടായിരുന്നു. കഴിഞ്ഞ പതിനെട്ടാം തിയ്യതി പുലര്‍ച്ചെയായിരുന്നു രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന് കട്ടിലിലേക്ക് ഇട്ട് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. വീഴ്ച്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ബോധം പോയിരുന്നു. സംഭവത്തില്‍ അച്ഛന് ഷൈജു തോമസ് റിമാന്‍ഡിലാണ്. കുഞ്ഞ് കട്ടിലില്‍ നിന്ന് വീണെന്നാണ് കുടുംബം ആദ്യം അറിയിച്ചത്.
കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയടിച്ചപ്പോള്‍ കൊണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. കുഞ്ഞിന്റെ തലച്ചോറിന് ചതവ് പറ്റിയിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. പെണ്‍കുഞ്ഞായത് കൊണ്ടാണ് അച്ഛന് കൊലപാതകത്തിന് ശ്രമിച്ചത്. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും കുഞ്ഞിന്റെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസ് കഴിഞ്ഞാലുടന്‍ ഇവര്‍ നേപ്പാളിലേക്ക് തിരിച്ചുപോകാനാണ് തീരുമാനം.
കുഞ്ഞിനെ ഇയാള്‍ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വായില്‍ തുണി തിരുകി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞ് ഉറക്കത്തില്‍ വീണതാണെന്നാണ് കരുതിയതെന്നും മകന് പെണ്‍കുഞ്ഞായതിനാല്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും ഷൈജുതോമസിന്റെ അമ്മ മേരി പ്രതികരിച്ചത്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും അമ്മ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത മുറിയിലായിരുന്നു ഷൈജുവിന്റെ അമ്മ ഉണ്ടായിരുന്നത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications