തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക കഴുത്തറത്ത് മരിച്ച നിലയില്‍
പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിൽ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ച നിലയിൽ . കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണിയെ (60) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന്‍റെ അടുക്കളയിലാണ് കഴുത്തറത്ത നിലയില്‍ മഹിളാ മണിയെ കണ്ടെത്തിയത്. രാവിലെ ആറോടെ ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നൽകാനായി അടുക്കളയിലേക്കു പോയതായിരുന്നു മഹിളാ മണി.

ഏറെ നേരമായും കാണാതായതിനെ തുടർന്ന് ശശി അടുക്കളയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. ബന്ധുക്കൾ ചേർന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മഹിളാ മണിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇതിനു പിന്നാലെ ഇവർക്ക് ചില മാനസിക പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications