ചെന്നൈയില്‍ ടെസിനൊപ്പം താനും ഉണ്ടായിരുന്നു! മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ടെസിന്‍റെ സുഹൃത്ത്!!
Recommended Video

രാജവ്യാപകമായി മീ ടു വെളിപ്പെടുത്തലുകള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. തുറന്നു പറച്ചിലുകളില്‍ മലയാളത്തില്‍ നിന്ന് ആരോപണ നേരിടേണ്ടി വന്ന വ്യക്തിയാണ് നടന്‍ മുകേഷ്. 19 വര്‍ഷം മുന്‍പ് നന്‍ മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വെച്ച് മോശമായി പെരുമാറിയിട്ടുണ്ടെന്നായിരുന്നു ഡയറക്ടറായ ടെസ് ജോസഫ് വെളിപ്പെടുത്തിയത്.
ഇത് ചില്ലറ വിവാദങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. അതേസമയം ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ടെസിന് ആള് തെറ്റിയതാകാമെന്നുമായിരുന്നു മുകേഷ് പറഞ്ഞത്. എന്നാല്‍ അന്നത്തെ സംഭവം ഓര്‍ത്തെടുക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ടെസിന്‍റെ സുഹൃത്ത്.

19 വര്‍ഷം മുന്‍പ്
കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായിരിക്കുമ്പോള്‍ മുകേഷ് തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മുംബൈക്കാരിയായ ടെസ് ജോസഫ് വെളിപ്പെടുത്തിയത്. കോടീശ്വരന്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ടെസ് ജോസഫ്.

റൂം മാറ്റി
ചെന്നൈയില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന സമയത്ത് നിരന്തരം മുറിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും അവര്‍ ആരോപിച്ചു. മണിക്കൂറുകളോളം തന്നെ ഫോണ്‍ ചെയ്തിരുന്നെന്നും പിന്നീട് മുകേഷ് താമസിക്കുന്ന മുറിയുടെ സമീപത്തേക്ക് തന്‍റെ മുറി മാറ്റിയെന്നും ടോസ് ജോസഫ് ആരോപിച്ചിരുന്നു.

രക്ഷിച്ചു
മുകേഷ് വിളിച്ച ഒരു രാത്രി തന്റെ സുഹൃത്തിന്റെ മുറിയില്‍ ആയിരുന്നു ഞാന്‍. ഈ വേളയിലും നിരന്തരം വിളിച്ചുകൊണ്ടേ ഇരുന്നു. ചെന്നൈയിലെ ലേമെറിഡിയന്‍ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. തന്റെ റൂം മുകേഷിന്റെ റൂമിന് അടുത്തേക്ക് മാറ്റിയത് എന്തിനാണെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിച്ചു. മുകേഷ് പറഞ്ഞിട്ടാണെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ടെസ് വെളിപ്പെടുത്തി.

തള്ളി
എന്നാല്‍ മുകേഷ് ടെസിന്‍റെ ആരോപണത്തെ തള്ളി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം പോയിട്ട് ആ കുട്ടിയെ പോലും തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം. ഇത്രയും കാലം ആ പെണ്‍കുട്ടി എവിടെയായിരു്നനെന്നും മുകേഷ് ആഞ്ഞടിച്ചു.

ഓര്‍മ്മയില്ല
ഇത്രയും കാലം അവര്‍ എവിടെയായിരുന്നു. ഒബ്രിക് തന്‍റെ സുഹൃത്താണ്. അങ്ങനെ എന്തെങ്കിലും ഉണ്ടായിരു്നനെങ്കില്‍ ഒബ്രിക് ആദ്യം തന്നോടായിരുന്നു പറയുക. എന്തുകൊണ്ട് ടെസ് ഇത്രയും കാലം മൗനം പാലിച്ചു. ഇനി അവര്‍ സുപ്രീം കോടതിയെ സമീപിച്ചാലും തനിക്ക് ഒന്നുമില്ലെന്നും മുകേഷ് പ്രതികരിച്ചു.

ഓര്‍മ്മയുണ്ട്
എന്നാല്‍ ഓര്‍മ്മയില്ലെന്ന മുകേഷിന്‍റെ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടെസിന്‍റെ സുഹൃത്ത് 19 വര്‍ഷം മുന്‍പ് നടന്ന സംഭവം മുകേഷ് ഓര്‍ക്കുന്നില്ലേങ്കിലും താന്‍ ഓര്‍ക്കുന്നുണ്ടെന്ന് ടെസിന്‍റെ സുഹൃത്ത് അനിക് ഘോസല്‍ ട്വീറ്റ് ചെയ്തു.

നല്ലകാര്യം
അന്ന് ചെന്നൈയിലെ ഹോട്ടലില്‍ താനും ഉണ്ടായിരുന്നു. ടെസിനുണ്ടായ അനുഭവം തീവ്രമായിരുന്നു. അത് തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇക്കാര്യം ഇപ്പോള്‍ തുറന്നു പറയാനുള്ള ധാര്യം ടെസ് കാണിച്ചല്ലത് നല്ലകാര്യമാണ്.
|
പിന്തുണ
തന്‍റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ടെസിന് ഉണ്ടാകുമെന്ന് അനിക് ഗോസല്‍ വ്യക്തമാക്കി.മലയാളത്തില്‍ മുകേഷിനെതിരെ മാത്രമല്ല സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ ഗോപീ സുന്ദര്‍ പ്രതികരിച്ചിട്ടില്ല.

ശക്തിയാര്‍ജ്ജിച്ചു
ദിവസവുമെന്നോണം നിരവധി സ്ത്രീകളാണ് മീ ടുവില്‍ തുറന്നു പറച്ചിലുകള്‍ നടത്തുന്നത്. സിനിമാ , സാഹിത്യ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ആരോപണ വിധേയരായിട്ടുണ്ട്.












Click it and Unblock the Notifications