Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡിസിസിയ്ക്ക് പ്രസിഡന്‍റിനെ വേണം, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് വയ്ക്കാന്‍ കഴിയില്ലല്ലോ?

തൃശ്ശൂര്‍: ആലത്തൂർ എംപി രമ്യാ ഹരിദാസിന് കാർ വാങ്ങാനായി യൂത്ത് കോൺഗ്രസ് പണപ്പിരുവ് നടത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. രാഷ്ട്രീയ എതിരാളികള്‍ വിഷയത്തെ ആയുധമാക്കിയതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തി കയറി. എന്നാല്‍ സൈബര്‍ സഖാക്കളുടെ ആക്രമണത്തെക്കാള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരസ്യ വിമര്‍ശനമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയതോടെ കാര്‍ വേണ്ടെന്ന നിലപാട് രമ്യയും സ്വീകരിച്ചു. അതേസമയം കാര്‍ വാങ്ങാനുള്ള തിരുമാനത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ മുല്ലപ്പള്ളിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തൃശ്ശൂരിന് ഡിസിസി പ്രസിഡന്‍റ് നിയമനം വൈകുന്നതിന്‍റെ പശ്ചാത്തലം പിടിച്ചാണ് മുല്ലപ്പള്ളിക്കെതരെ അനില്‍ അക്കരെ രംഗത്തെത്തിയത്.

 കാറും വിവാദവും

കാറും വിവാദവും

യൂത്ത് കോണ്‍ഗ്രസ് ആലത്തൂല്‍ പാര്‍ലമെന്‍റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1000 രൂപയുടെ രസീത് അടിച്ച് പിരിവ് നടത്തി കാറിന്‍റെ വില സ്വരൂപിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനം. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്‍റെ ചുമതല ഉണ്ടായിരുന്ന അനില്‍ അക്കര തന്നെയായിരുന്നു കാര്‍ വാങ്ങാനുള്ള നീക്കത്തിനു മുന്‍ പന്തിയില്‍ ഉണ്ടായിരുന്നതും. വിഷയം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് പിരിവ് നടത്താതെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി കാര്‍ വാങ്ങാനും യൂത്ത് കോണ്‍ഗ്രസ് തിരുമാനിച്ചു.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

എന്നാല്‍ സംഭവത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുല്ലപ്പള്ളിയുടെ വിമര്‍ശനം കടുത്തതോടെ കാര്‍ വാങ്ങേണ്ടതില്ലെന്ന് രമ്യ ഹരിദാസ് പ്രഖ്യാപിച്ചു. എന്നാല്‍ മുല്ലപ്പള്ളി പരസ്യമായി തിരുത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് വഴി വെച്ചിരുന്നു. നിരവധി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തി. ഇപ്പോള്‍ അനില്‍ അക്കര തന്നെ മുല്ലപ്പള്ളിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്.

 ഞങ്ങള്‍ക്കും വേണ്ടേ

ഞങ്ങള്‍ക്കും വേണ്ടേ

തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല ,ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്‌ .മാസങ്ങൾ കഴിഞ്ഞു.ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ്‌ .. എന്നാണ് അനില്‍ അക്കരെ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

 അഴിഞ്ഞ മട്ടാണ്

അഴിഞ്ഞ മട്ടാണ്

അനില്‍ അക്കരയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ സുനില്‍ ലാലൂരും രംഗത്തെത്തി. ഞങ്ങളുടെ ഡിസിസിയ്ക്ക് പ്രസിഡന്‍റിനെ വേണം. ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് വയ്ക്കാന്‍ കഴിയില്ലല്ലോ? ബാക്കിയുള്ള ജില്ല ഭാരവാഹികള്‍ക്ക് ലോണ്‍ എടുത്തും വയ്ക്കാന്‍ കഴിയില്ല. ജില്ലയിലെ സംഘടന പ്രവര്‍ത്തനം ഒരു മാസമായി അഴിഞ്ഞ മട്ടാണ്, സുനില്‍ ലാലൂര്‍ കുറിച്ചു.

 മാധ്യമങ്ങളിലൂടെ

മാധ്യമങ്ങളിലൂടെ

ഇരുവരുടേയും ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായ പിന്നാലെ വീണ്ടും മുല്ലപ്പളളിക്കെതിരെ മാധ്യമങ്ങളിലൂടെ അനില്‍ അക്കര ആഞ്ഞടിച്ചു. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചതു പോലെയാണെന്ന് അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിക്ക് ഫെയ്‌സ്ബുക്കില്‍ പരസ്യമായി പ്രതികരിക്കാമെന്നും അനില്‍ അക്കരെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+