മന്ത്രിയുടെ ലൈംഗിക ഫോണ്‍സംഭാഷണം ചോര്‍ത്തിയത് കോട്ടയത്ത്?മുഖ്യമന്ത്രിയുടെ ഫോണും ചോര്‍ത്തി?
എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തുവിട്ടതോടെ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര നിയമസഭയില്‍ ആരോപണമുയര്‍ത്തിയിരുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, ഫോണുകള്‍ക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു ആരോപണം.
കഴിഞ്ഞ ദിവസം മന്ത്രി എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തുവിട്ടതോടെ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. എകെ ശശീന്ദ്രന്‍ പരാതിയുമായി സമീപിച്ച സ്ത്രീയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചുവെന്നായിരുന്നു മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിംഗ്. എന്നാല്‍ ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ വിശ്വാസ്യത സംബന്ധിച്ചും, സ്ത്രീയുടെ ഭാഗം വെളിപ്പെടുത്താത്തതും സംശയമുണ്ടാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഫോണ്‍വരെ ചോര്‍ത്തി...
മാര്‍ച്ച് 13നാണ് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്തുന്നതായി നിയമസഭയില്‍ ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍ വരെ ചോര്‍ത്തിയതായും അദ്ദേഹം ആരോപിച്ചിരുന്നു.

27 സിപിഎം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി...
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് കോട്ടയം കേന്ദ്രീകരിച്ചാണെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ സംസ്ഥാനത്തെ 27ഓളം സിപിഎം നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ ഫോണും ചോര്‍ത്തി...
വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ചോര്‍ത്തി അതേപടി തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ അനുകൂല പത്രം പ്രസിദ്ധീകരിച്ചതോടെയാണ് താന്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചതെന്നും അനില്‍ അക്കര മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഎസ്എന്‍എല്‍ ജീവനക്കാരും പോലീസും...
കോട്ടയം കേന്ദ്രീകരിച്ചാണ് ഫോണ്‍ ചോര്‍ത്തുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ചില പോലീസ് ഉദ്യോഗസ്ഥരും ബിഎസ്എന്‍എല്ലിലെ ചില ഉദ്യോഗസ്ഥരുമാണ് ഫോണ്‍ ചോര്‍ത്തുന്നതിന് പിന്നിലെന്നും എംഎല്‍എ ആരോപിക്കുന്നുണ്ട്.

മുതിര്‍ന്ന സിപിഎം നേതാക്കളും...
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഫോണ്‍ വരെ ചോര്‍ത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാതെ പോയ മുതിര്‍ന്ന സിപിഎം നേതാക്കളുടെയും എല്‍ഡിഎഫ് നേതാക്കളുടെയും ഫോണുകളാണ് ചോര്‍ത്തുന്നത്.

സുരക്ഷാ പാളിച്ചയെന്ന്...
ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വരെ ഫോണ്‍ ചോര്‍ത്താവുന്ന സംവിധാനമാണ് നിലവിലുള്ളത്. ആര്‍ക്കും ആരുടെയും ഫോണ്‍ ചോര്‍ത്താവുന്നത് സുരക്ഷാ പാളിച്ചയാണെന്നും അനില്‍ അക്കര ആരോപിച്ചു.

പണികിട്ടിയപ്പോള്‍...അന്വേഷണം...
ഫോണ്‍ ചോര്‍ത്തലിനെ സംബന്ധിച്ച് നിയമസഭയില്‍ അനില്‍ അക്കര ആരോപണമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം എകെ ശശീന്ദ്രന്റെ സ്വകാര്യ ലൈംഗിക സംഭാഷണം പുറത്തുവന്നപ്പോഴാണ് സര്‍ക്കാര്‍ ഞെട്ടിയത്. ഒടുവില്‍ ശശീന്ദ്രന്റെ ഫോണ്‍ കോളിനെ സംബന്ധിച്ച് അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സൂചന.












Click it and Unblock the Notifications