കൂട്ടതോല്‍വിയുടെ ഉത്തരവാദി സിഎന്‍ ബാലകൃഷ്ണന്; ആരോപണവുമായി അനില്‍അക്കരയും പത്മജ വേണുഗോപാലും
തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അനില്‍ അക്കര എംഎല്‍എയും പത്മജ വേണുഗോപാലുമാണ് ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ കൂട്ട തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണനാണെന്നും നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങിയില്ലെന്നും ഇരുവരും ആരോപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം പടിക്കുന്നതിന് കെപിസിസി നിയോഗിച്ച സമിതിക്ക് മുമ്പാകെയാണ് അനില്‍ അക്കരയും പത്മജ വേണുഗോപാലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

സിഎന്‍ ബാലകൃഷ്ണന്റെ നിലപാടുകളാണ് തൃശൂരില്‍ പാര്‍ട്ടി വലിയ പരാജയം നേരിടാന്‍ കാരണമെന്നാണ് അനിലും പത്മജയും പറയുന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിനായി അദ്ദേഹം ചെറിയ രീതിയില്‍ പോലും പ്രവര്‍ത്തിച്ചില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും പത്മജ ആരോപിച്ചു. തൃശ്ശൂരില്‍ മത്സരിച്ച പത്മജയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു.
അനില്‍ അക്കര എംഎല്‍എ സിഎന്‍ ബാലകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളാണ് സമിതിക്കു മുമ്പാകെ ഉന്നയിച്ചത്. പാര്‍ട്ടി സ്വത്ത് വിനിയോഗിക്കുന്നത് സിഎന്‍ ബാലകൃഷ്ണനാണ്. കുടുംബ സ്വത്തുപോലെയാണ് അദ്ദേഹം പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സഹായവും നല്‍കിയില്ല.
സിഎന്‍ ബാലകൃഷ്ണനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്ക്കുന്ന സംഘവുമാണ് കോണ്‍ഗ്രസിനെ ഈ നിലയിലെത്തിച്ചത്. അവരുടെ തെറ്റായ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എതിര്‍ക്കുന്നവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തും. ഇത്രയും കാലം കോണ്‍ഗ്രസിനായിരുന്നു തൃശ്ശൂരില്‍ അധിപത്യം. ഇപ്പോഴത്തെ വീഴ്ചയില്‍ നിന്ന് ഉയര്ത്തെഴുനേല്ക്കുന്നത് ശ്രമകരമാണ്.
പാര്‍ട്ടിയുടെ താഴെ തട്ടില്‍ പ്രവര്‍ത്തനം മുരടിച്ചു. ഇതിനെല്ലാം കാരണം സിഎന്‍ ബാലകൃഷ്ണന്റെ ഏകാധിപത്യ നിലപാടുകളാണെന്ന് അനില്‍ അക്കര സമിതിക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും മുതിര്‍ന്ന നേതാവ് സിഎന്‍ ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications