കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടതോല്‍വിയുടെ ഉത്തരവാദി സിഎന്‍ ബാലകൃഷ്ണന്‍; ആരോപണവുമായി അനില്‍അക്കരയും പത്മജ വേണുഗോപാലും

  • By Vishnu
Google Oneindia Malayalam News

തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അനില്‍ അക്കര എംഎല്‍എയും പത്മജ വേണുഗോപാലുമാണ് ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ കൂട്ട തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണനാണെന്നും നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങിയില്ലെന്നും ഇരുവരും ആരോപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം പടിക്കുന്നതിന് കെപിസിസി നിയോഗിച്ച സമിതിക്ക് മുമ്പാകെയാണ് അനില്‍ അക്കരയും പത്മജ വേണുഗോപാലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

CN Balakrishnan

സിഎന്‍ ബാലകൃഷ്ണന്റെ നിലപാടുകളാണ് തൃശൂരില്‍ പാര്‍ട്ടി വലിയ പരാജയം നേരിടാന്‍ കാരണമെന്നാണ് അനിലും പത്മജയും പറയുന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിനായി അദ്ദേഹം ചെറിയ രീതിയില്‍ പോലും പ്രവര്‍ത്തിച്ചില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും പത്മജ ആരോപിച്ചു. തൃശ്ശൂരില്‍ മത്സരിച്ച പത്മജയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു.

അനില്‍ അക്കര എംഎല്‍എ സിഎന്‍ ബാലകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളാണ് സമിതിക്കു മുമ്പാകെ ഉന്നയിച്ചത്. പാര്‍ട്ടി സ്വത്ത് വിനിയോഗിക്കുന്നത് സിഎന്‍ ബാലകൃഷ്ണനാണ്. കുടുംബ സ്വത്തുപോലെയാണ് അദ്ദേഹം പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സഹായവും നല്‍കിയില്ല.

സിഎന്‍ ബാലകൃഷ്ണനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സംഘവുമാണ് കോണ്‍ഗ്രസിനെ ഈ നിലയിലെത്തിച്ചത്. അവരുടെ തെറ്റായ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എതിര്‍ക്കുന്നവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തും. ഇത്രയും കാലം കോണ്‍ഗ്രസിനായിരുന്നു തൃശ്ശൂരില്‍ അധിപത്യം. ഇപ്പോഴത്തെ വീഴ്ചയില്‍ നിന്ന് ഉയര്‍ത്തെഴുനേല്‍ക്കുന്നത് ശ്രമകരമാണ്.

പാര്‍ട്ടിയുടെ താഴെ തട്ടില്‍ പ്രവര്‍ത്തനം മുരടിച്ചു. ഇതിനെല്ലാം കാരണം സിഎന്‍ ബാലകൃഷ്ണന്റെ ഏകാധിപത്യ നിലപാടുകളാണെന്ന് അനില്‍ അക്കര സമിതിക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും മുതിര്‍ന്ന നേതാവ് സിഎന്‍ ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്.

English summary
Anil Akkara MLA and Padmaja venugopal alleged against former minister CN Balakrishnan in front of KPCC Sub committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X