Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎ, തൃശൂരിലും അനധികൃത നിയമനം

തൃശൂർ: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധുനിയമനം നടത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങൾ. തൃശൂർ ജില്ലയിലെ കിലയിൽ മന്ത്രി അനധികൃത നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയാണ് കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രി കിലയിൽ 10 പേരെ നിയമിച്ചുവെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.

anil akkraa

ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിലേക്ക് . മന്ത്രി ഇടപെട്ട് പിതാവിന്റെ സഹോദര പുത്രനായ കെടി അദീബിന് അനധികൃതമായി നിയമനം നല്‍കിയെന്ന യൂത്ത് ലീഗിന്റെ ആരോപണത്തിന് പിന്നാലെയാണ് എൽഡിഎഫിനെ കുരുക്കിലാക്കി മന്ത്രിക്കെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കുന്നത്.

ഇതിനിടെ നിയമനത്തിൽ അഴിമതി നടത്തിട്ടില്ലെന്നാവർത്തിച്ച് മന്ത്രി രംഗത്തെത്തി. ഒരു വർഷത്തേയ്ക്ക് മാത്രമാണ് നിയമനം നടന്നത്. ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ അപേക്ഷിക്കാൻ വേണ്ടിയാണ്. നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. യോഗ്യതയിൽ ഇളവ് വരുത്തിയത് കോർപ്പറേഷനല്ലെന്ന് ചെയർമാൻ വ്യക്തമാക്കിയതോടെ ജലീലിന്റെ ഇടപെടൽ കൂടുതൽ വ്യക്തമായി. മന്ത്രിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സർക്കാർ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+