അനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും
തൃശൂര്‍/കൊച്ചി: മന്ത്രി എസി മൊയ്തീനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച അനില്‍ അക്കര എംഎല്‍എയും കുടുക്കിലേക്ക്? എസി മൊയ്തീന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി സ്വപ്നയെ കണ്ടു എന്നായിരുന്നു അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചത്.
എന്നാല്‍ സ്വപ്നയെ കണ്ടത് അനില്‍ അക്കര ആയിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 7 ന് അനില്‍ അക്കരയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ഇക്കാര്യം എന്‍ഐഎ അന്വേഷിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് മണിക്കൂറിനുള്ളില്‍
സെപ്തംബര്‍ 7 ന് രാത്രിയില്‍ ആണ് സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്വപ്ന എത്തി രണ്ട് മണിക്കൂറിനുള്ളില്‍ അനില്‍ അക്കര എംഎല്‍എയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.

എന്തിന് വന്നു
എന്തിനാണ് ആ ദിവസം മെഡിക്കല്‍ കോളേജില്‍ എത്തിയത് എന്നത് സംബന്ധിച്ച് എന്‍ഐഎ അനില്‍ അക്കരയോട് ആരാഞ്ഞിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് അനില്‍ അക്കര പറഞ്ഞ മറുപടിയും പുറത്ത് വന്നിട്ടുണ്ട്.

പരിശോധിക്കാന്‍ വന്നതെന്ന്
സ്വപ്നയെ സന്ദര്‍ശിക്കാന്‍ ഏതെങ്കിലും പ്രമുഖര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് താന്‍ എത്തിയത് എന്നാണ് അനില്‍ അക്കരയുടെ മറുപടി. ഇത് എന്‍ഐഎ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. അത്തരത്തില്‍ പരിശോധിക്കാനുള്ള എന്ത് ബാധ്യതയാണ് അനില്‍ അക്കരയ്ക്കുള്ളത് എന്നതും ചോദ്യം ചെയ്യപ്പെട്ടേക്കും.

എസി മൊയ്തീന് എതിരെ
കഴിഞ്ഞ ദിവസം മന്ത്രി എസി മൊയ്തീനെതിരെ ഗുരുതര ആരോപണം ആയിരുന്നു അനില്‍ അക്കര ഉന്നയിച്ചിരുന്നത്. മെഡിക്കല്‍ കോളേജില്‍ സ്ഥലം എംഎല്‍എയേയും എംപിയേയും ഒഴിവാക്കി പരിപാടി സംഘടിപ്പിച്ചത് സ്വപ്നയെ കാണാനും സംസാരിക്കാനും ആയിരുന്നു എന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം.

ഗൂഢാലോചന
സ്വപ്ന സുരേഷിനേയും കെടി റമീസിനേയും ഒരുമിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന് പിന്നിലും എസി മൊയ്തീന് ആണെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത് എന്നാണ് ആരോപണം. ജില്ലാകളക്ടറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ് എന്നും ആരോപിച്ചിരുന്നു.
Recommended Video

എന്‍ഐഎ പരിശോധിക്കുന്നു
ആറ് ദിവസമാണ് സ്വപ്ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യഘട്ടത്തില്‍ കിടന്നത്. ഈ സമയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച പ്രമുഖര്‍ ആരൊക്കെയാണ് എന്ന് എന്‍ഐഎ പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നഴ്സുമാരുടെ ഫോണ്‍ സ്വപ്ന ഉപയോഗിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications