Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണാ വിജയന്റെ വിവാഹത്തിൽ പങ്കെടുത്ത ഹാഷിം; അനിൽ അക്കരയും സന്ദീപും തമ്മിൽ വാക് പോര്

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റേയും മുഹമ്മദ് റിയാസിന്റേയും വിവാഹത്തിന് ക്ലിഫ് ഹൗസിൽ കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന ആരോപണം വിവാദത്തിന് വഴിവെച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകർ കാട്ടുകുളങ്ങര സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവർത്തകനായ മുഹമ്മദ് ഹാഷിം എന്നയാൾ പങ്കെടുത്തതാണ് വിവാദമായത്.

ബിജെപി വക്താവ് സന്ദീപ് വാര്യർ ആയിരുന്നു ഇക്കാര്യം ഉയർത്തി രംഗത്തെത്തിയത്. എന്നാൽ ചോദ്യമുയർത്തിയ സന്ദീപിന പരിഹസിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ രംഗത്തെത്തിയത് സന്ദീപും അനിൽക്കരയും തമ്മിലുള്ള പുതിയ വാക്ക് തർക്കത്തിന് വഴിവെച്ചിരിക്കുകയായണ്. ഇരുവരുടേയും പ്രതികരണങ്ങൾ

നാണമുണ്ടോയെന്ന്

നാണമുണ്ടോയെന്ന്

അനിൽ അക്കരയുടെ പോസ്റ്റ്- സന്ദീപ് വാര്യരോട് നാണമുണ്ടോയെന്ന്ചോദിക്കാൻ എനിക്ക് നാണക്കേടുണ്ട്?
കുന്നംകുളത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതക ക്കേസിൽ സുപ്രീം കോടതിവരെ ശിക്ഷിച്ച്‌ ജയിലിൽ കിടക്കുന്ന പ്രതികൾ നാട്ടിലിറങ്ങി നടക്കുന്നത് ഇപ്പോൾ ആദ്യമായിട്ടാണോ?

പ്രതികരിച്ചത് ആരാണ്?

പ്രതികരിച്ചത് ആരാണ്?

ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ ദിവസം ഇവർ വീട്ടിലാണ്,
ഈ വിഷയത്തിൽ നിയമസഭയിൽ ചോദ്യം
വരെ ചോദിച്ചത് ആരാണ്?നിങ്ങളുടെ mla ഒ രാജഗോപാലാണോ?ഇവരിൽ പലരുടെയും ശിക്ഷ ഇളവ് ചെയ്യാൻ സർക്കാർ നടപടി തുടങ്ങിയപ്പോൾ പ്രതികരിച്ചത് ആരാണ്?

സിപിഎം-ബിജെപി കൂട്ട് കെട്ട്

സിപിഎം-ബിജെപി കൂട്ട് കെട്ട്

ഇവരിൽ ഒരു പ്രതിക്ക് മികച്ച കർഷനുള്ള അവാർഡ് മുഖ്യമന്ത്രി നൽകിയത് നിങ്ങൾ അറിഞ്ഞില്ലേ? ഇവർ പരസ്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയത് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ? ആദ്യം നിങ്ങൾ കുന്നംകുളത്തെ സിപിഎം ബിജെപി
കൂട്ടുകെട്ട് ഒഴിവാക്കൂ ! എന്നിട്ട് മതി ആദർശം, എന്ന് അനിൽ അക്കരെ കുറിച്ചു.

ശിക്ഷ വാങ്ങി കൊടുത്തത്

ശിക്ഷ വാങ്ങി കൊടുത്തത്

ഇതിന് സന്ദീപ് വാര്യർ നൽകിയ മറുപടി ഇങ്ങനെ-അനിൽ അക്കര എംഎൽഎക്ക്, താങ്കൾ എന്റെ പേര് വെച്ച് എഴുതിയ പോസ്റ്റ് കണ്ടു.തൃശ്ശൂരിലെ സംഘപ്രവർത്തകർ, ഹൈക്കോടതി വെറുതെവിട്ട കേസ് സുപ്രീം കോടതി വരെ നടത്തിയാണ് സുരേഷ് ബാബു വധക്കേസിലെ പ്രതികളായ സിപിഎമ്മുകാർക്ക് ശിക്ഷ വാങ്ങി കൊടുത്തത്.

നീതി വാങ്ങിക്കൊടുക്കാൻ

നീതി വാങ്ങിക്കൊടുക്കാൻ

കേരളത്തിൽ ഇന്നേവരെ സിപിഎമ്മുകാരാൽ കൊല ചെയ്യപ്പെട്ട ഒരു കോൺഗ്രസുകാരന് നീതി വാങ്ങിക്കൊടുക്കാൻ അനിൽ അക്കരക്കോ കോൺഗ്രസ് പ്രസ്ഥാനത്തിനോ കഴിഞ്ഞിട്ടുണ്ടോ ? വേണ്ട ചുരുങ്ങിയ പക്ഷം നിങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം കോൺഗ്രസുകാർ തന്നെ പരസ്പരം വെട്ടിക്കൊന്ന ലാൽജിക്കോ മധുവിനോ നീതി വാങ്ങി കൊടുക്കാമോ?

നീതി വാങ്ങിക്കൊടുക്കാൻ

നീതി വാങ്ങിക്കൊടുക്കാൻ

കേരളത്തിൽ ഇന്നേവരെ സിപിഎമ്മുകാരാൽ കൊല ചെയ്യപ്പെട്ട ഒരു കോൺഗ്രസുകാരന് നീതി വാങ്ങിക്കൊടുക്കാൻ അനിൽ അക്കരക്കോ കോൺഗ്രസ് പ്രസ്ഥാനത്തിനോ കഴിഞ്ഞിട്ടുണ്ടോ ? വേണ്ട ചുരുങ്ങിയ പക്ഷം നിങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം കോൺഗ്രസുകാർ തന്നെ പരസ്പരം വെട്ടിക്കൊന്ന ലാൽജിക്കോ മധുവിനോ നീതി വാങ്ങി കൊടുക്കാമോ?

നാണം വേണമെന്ന് പറയില്ല

നാണം വേണമെന്ന് പറയില്ല

അതുമല്ലെങ്കിൽ കോൺഗ്രസുകാരനായ പുന്ന നൗഷാദിനെ കൊല ചെയ്ത എസ്ഡിപിഐ യുമായി നിങ്ങളുടെ തൃശ്ശൂർ ജില്ലയിലെ ജനപ്രതിനിധികൾ അടക്കമുള്ളവർക്കുള്ള ചങ്ങാത്തം അവസാനിപ്പിക്കാമോ ?
നിങ്ങൾക്ക് നാണം വേണം എന്ന് ഞാൻ പറയില്ല . ചുരുങ്ങിയപക്ഷം നാണവും മാനവും ഉള്ളവർ കുളിച്ച കുളത്തിൽ ഇറങ്ങി ഒന്നു മുങ്ങുകയെങ്കിലും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+