കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ണിവല്‍ ഗ്രൂപ്പ് മള്‍ട്ടിപ്ലക്‌സ് കമ്പനിയെന്ന പദവിയിലേക്ക്

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കാര്‍ണിവല്‍ ഗ്രൂപ്പും അനില്‍ അംബാനിയും കൈകോര്‍ക്കുന്നു. അങ്കമാലി ആസ്ഥാനമായ കാര്‍ണിവല്‍ ഗ്രൂപ്പ് അനില്‍ അംബാനിയുടെ ബിഗ് സിനിമാസിനെ ഏറ്റെടുത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ചെറിയ തുകയൊന്നും അല്ല കാര്‍ണിവല്‍ ഗ്രൂപ്പ് ഇതിനായി മുടക്കിയിരിക്കുന്നത്. 700 കോടി ചക്ക ചുള പോലെ വാരി എറിഞ്ഞാണ് ഈ സ്വന്തമാക്കല്‍.

ഇതോടെ വലിയ ഉയരങ്ങളാണ് കമ്പനി കീഴടക്കിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് കമ്പനിയെന്ന പദവിയിലേയ്ക്കാണ് കാര്‍ണിവല്‍ ഗ്രൂപ്പ് എത്തി നില്‍ക്കുന്നത്. സിനിമാ തിയറ്റര്‍ മേഖലയിലെ ഏറ്റവും വലിയ സംരംഭമാണെന്നാണ് വിലയിരുത്തല്‍. ഇത്രയും വലിയ ഇടപാട് ഇതുവരെ നടന്നിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

big-cinemas

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് നിലവില്‍ ബിഗ് സിനിമാസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ 80% ഓഹരിയാണ് കാര്‍ണിവല്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. പിവിആര്‍, ഇനോക്‌സ് എന്നിവയാണ് ഇപ്പോള്‍ രാജ്യത്തെ മള്‍ട്ടിപ്ലക്‌സ് കമ്പനികള്‍. രാജ്യത്താകെ 258 സ്‌ക്രീനുകളാണുള്ളത്. ഇവയോടൊപ്പം മത്സരിക്കാനാണ് ഇനി കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇനി അംബാനിയുടെ ബിഗ് സിനിമാസ് മലയാളിയുടെ കൈകളിലാണ്.

ചെറിയ നിക്ഷേപങ്ങളില്‍ നിന്നും മാറി പ്രധാന ബിസിനസ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റിലയന്‍സിന്റെ പുതിയ നീക്കം.

English summary
carnival group has signed a definitive agreement for acquiring a majority stake in multiplex operator big cinemas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X