കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻ ചാണ്ടിയുടെ മകൻ, ജോർജ്ജിന്റെ മകൻ... ഒടുവിൽ ആന്റണിയുടെ മകനും? സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അനിൽ കെ ആന്റണി

Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ആയിരിക്കും പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി എന്ന് ഏതാണ്ട് ഉറപ്പായി.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും? ആഞ്ഞുപിടിച്ച് യൂത്ത് കോൺഗ്രസ്; പിസി ജോർജ്ജ് സമ്മതിക്കുമോഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും? ആഞ്ഞുപിടിച്ച് യൂത്ത് കോൺഗ്രസ്; പിസി ജോർജ്ജ് സമ്മതിക്കുമോ

ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടംഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടം

ഇതിനിടെയാണ് എകെ ആന്റണിയുടെ മകനെ കുറിച്ചും ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. ആന്റണിയുടെ മകനായ അനില്‍ ആന്റണി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നായിരുന്നു അത്. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഏകോപന ചുമതലയാണ് ഇപ്പോള്‍ അനില്‍ ആന്റണിയ്ക്കുള്ളത്. വാര്‍ത്തകളെ കുറിച്ച് അനില്‍ ആന്റണിയുടെ പ്രതികരണം ഇങ്ങനെ...

എല്ലാം വ്യാജ വാർത്തകൾ

എല്ലാം വ്യാജ വാർത്തകൾ

പ്രിയപ്പെട്ടവരെ ,

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള വാർത്താ റിപ്പോർട്ടുകൾ നിരവധി ഓൺലൈൻ പോർട്ടലുകൾ പ്രചരിപ്പിക്കുണ്ടെന്ന വിവരം വിവിധ സ്ഥലങ്ങളിൽ നിന്ന് എന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ആരോ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണ്‌ അവയെന്നും എനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

പാർട്ടി നിൽകിയ ചുമതല

പാർട്ടി നിൽകിയ ചുമതല

2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ.ശശി തരൂരും കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്ന ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരുന്നു. കൂടാതെ , ഈ വർഷം ആദ്യം നൂതന സാങ്കേതിക സംയോജനവുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വങ്ങളും എഐസിസി എന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഭംഗിയായി അവ നിർവ്വഹിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

തന്റെ സംഭവാനകൾ

തന്റെ സംഭവാനകൾ

ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലും നമ്മുടെ സ്ഥാനാർത്ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ വിജയത്തിനും എന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

പുതുമുഖങ്ങളും യുവമുഖങ്ങളും

പുതുമുഖങ്ങളും യുവമുഖങ്ങളും

അതോടൊപ്പം, പുരോഗമനപരവും പുതുമയുള്ളതുമായ ഒരു ആഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ സ്ത്രീകളുൾപ്പെടെയുള്ള നിരവധി പുതുമുഖങ്ങളും യുവമുഖങ്ങളും ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

ജയ്‌ഹിന്ദ്‌!

ഇങ്ങനെയാണ് അനിൽ കെ ആന്റണി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്

മക്കൾ രാഷ്ട്രീയം

മക്കൾ രാഷ്ട്രീയം

കോൺഗ്രസിൽ മക്കൾ രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്ന സമയമാണിത്. ശബരിനാഥൻ, ഹൈബി ഈഡൻ എന്നിവർ ഇപ്പോൾ തന്നെ ജനപ്രതിനിധികളായി രംഗത്തുണ്ട്. എന്നാൽ ഇവരുടെ രാഷ്ട്രീയ പ്രവേശന സമയത്ത് അത്തരമൊരു വിവാദമുണ്ടായിരുന്നില്ല. ഹൈബി ഈഡൻ കെഎസ് യുവിലൂടെ ആയിരുന്നു രാഷ്ട്രീയത്തിലെത്തിയത്. ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ശബരിനാഥന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം.

നിയമന സമയത്തും ചർച്ച

നിയമന സമയത്തും ചർച്ച

അനിൽ കെ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഏൽപിച്ചപ്പോൾ മുതൽ ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു. കെ കരുണാകരന്റെ കാലത്തിന് ശേഷം വീണ്ടും മക്കൾ രാഷ്ട്രീയം കോൺഗ്രസിൽ തിരികെ വരുന്നു എന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ പരാതി. എന്തായാലും അപ്രതീക്ഷിതമായി അനിൽ ആന്റണി ഉൾപ്പെടെയുള്ളവരുടെ പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ പ്രത്യക്ഷപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.

ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കില്ലെന്നും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി തന്നെ ആയിരിക്കും പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെന്നാണ് സൂചന. എന്നാൽ, ചാണ്ടി ഉമ്മന് മറ്റൊരു സീറ്റ് നൽകണം എന്ന ആവശ്യം ജില്ലയിലെ യൂത്ത് കോൺഗ്രസ് തന്നെ ഉന്നയിച്ചിട്ടുണ്ട്.

എന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളിഎന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളി

കെ മുരളീധരന്‍ 'കലിപ്പില്‍'; പ്രചാരണം വടകരയില്‍ മാത്രം... നേതൃയോഗത്തിലും പങ്കെടുത്തില്ലകെ മുരളീധരന്‍ 'കലിപ്പില്‍'; പ്രചാരണം വടകരയില്‍ മാത്രം... നേതൃയോഗത്തിലും പങ്കെടുത്തില്ല

English summary
Anil K Antony, Son of AK Antony denies reports about his candidature in Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X