നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങൾ; നോവായി സുഹൃത്ത് എടുത്ത ചിത്രങ്ങൾ
കൊച്ചി; നടൻ അനിൽ പി നെടുമങ്ങാട് മുങ്ങി മരിച്ചെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.മലങ്കാര ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ കയത്തിൽ അകപ്പെട്ടായിരുന്നു അപ്രതീക്ഷിതമായ അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ അദ്ദേഹത്തെ പുറത്തെടുത്തതെന്നും എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

അവസാന ചിത്രങ്ങളെന്ന്
ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ട് മുൻപുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ.അനിൽ കുളിക്കുമ്പോൾ സുഹൃത്തുക്കൾ പകർത്തിയ ചിത്രങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചിത്രങ്ങൾ പഴയതാണെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾഉയരുന്നുണ്ണ്ട്.

വൈകീട്ടോടെ
ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തൽ അഭിനയിക്കാനാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഇവിടെ വെച്ചാണ് മലങ്കര ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി പോയത്. വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം സംഭവിച്ചത്.ഉടൻ തന്നെ പ്രദേശവാസികളെ വിവരം അറിയിച്ചെന്ന് സുഹൃത്തുക്കൾ പറയുന്നു.

തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ യുവാവാണ് അനിലിനെ കരയ്ക്ക് കയറ്റിയത്. മുങ്ങി മിനിറ്റുകൾക്കകം തന്നെ നടനെ പുറത്തെടുത്തു.അപ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു.തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം സംഭവിച്ചതെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.

നെടുമങ്ങാടേക്ക്
ഇന്ന് വൈകീട്ടോടെയാണ് അനിലിന്റെ മൃതദേഹം ജൻമനാട്ടിലെത്തിക്കുക. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി ആദ്യം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇവിടെ നിന്നാണ് തിരുവനന്തപുരത്ത് നെടുമങ്ങാട് തോട്ടുമുക്കിലുള്ള വീട്ടിലെത്തിക്കുക.
'പ്രിയപ്പെട്ട അനില്‍, മരിച്ചെന്ന് കേട്ടപ്പോൾ തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് തോന്നിയത്'
ജലാശയത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴും അനിലിന് ജീവനുണ്ടായിരുന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെ