അനില്‍ പനച്ചൂരാന്റെ മരണം: അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് അനില്‍ പനച്ചൂരാന്റെ ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ അനില്‍ പനച്ചൂരാനെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഹൃദയാഘാതമാണ് മരണകാരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അന്തിമ കര്‍മ്മങ്ങള്‍ നടക്കുക. അനില്‍ കുമാര്‍ പിയു എന്നതാണ് യഥാര്‍ത്ഥ പേര്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20 നാണ് അനില്‍ പനച്ചൂരാന് ജനിച്ചത്.
പ്രശസ്ത കവി അനില്‍ പനച്ചൂരാന് അന്തരിച്ചു
കേരള കോണ്‍ഗ്രസ് എം ചെയര്മാന് സ്ഥാനത്ത് വിണ്ടും ജോസ് കെ മാണി
ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും
കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!