പാമ്പുകളുടെ വാവ , ഇനി അനിമല്‍ പ്ലാനറ്റിന്റേയും
തിരുവനന്തപുരം: വാവ സുരേഷ് എന്ന പേര് ഇന്ന് കേരളത്തില്‍ എല്ലാവര്ക്കും പരിചിതമാണ്. പലര്‍ക്കും വെറും ഒരു പാമ്പ് പിടുത്തക്കാരന് മാത്രമാണ് സുരേഷ്. എന്നാല്‍ അറിയുന്നതിലും ഏറെ വലുതാണ് സുരേഷിന്റെ പാമ്പ് ജീവിതം. ആ ജീവിതം ഇനി ലോകത്തിന് മുഴവന്‍ കാണാം. അനിമല്‍ പ്ലാനെറ്റ് എന്ന ആഗോള ചാനലിലൂടെ.
വാവ സുരേഷിന്റെ ഖ്യാതി പാമ്പുകളെ പറ്റി പഠിക്കുന്നവരുടേയും നിരീക്ഷിക്കുന്നവരുടേയും ശ്രദ്ധയിലേക്കെത്തി എന്നതിന്റെ തെളിവാണ് അനിമല്‍ പ്ലാനെറ്റ് പോലൊരു ആഗോള ഭീമന് ഇവിടെയെത്തിയത്. 2013 ഒക്ടോബര്‍ 28 നാണ് ചാനലിന്റെ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെത്തി ചിത്രീകരണം തുടങ്ങിയത്. ചിത്രീകരണം മൂന്ന് ദിവസം നീണ്ടു

വാവ എങ്ങനെ പാമ്പിനെ പിടിക്കുന്നു, അവടോയ് ഇടെപെഴകുന്നു, എങ്ങനെ അവയെ കാട്ടില്‍ കൊണ്ടുചെന്ന് വിടുന്നു തുടങ്ങി എല്ലാ കാര്യങ്ങളും ഇവര്‍ ചിത്രീകരിച്ചു.
രാജവെമ്പാലയെപ്പോലും ഒരു ഭയവും കൂടാതെ വെറും കൈകൊണ്ട് കൈകാര്യം ചെയ്യുന്ന വാവ സുരേഷ് അനിമല്‍ പ്ലാനെറ്റ് ചാനലുകരാര്ക്കും ഒരു അത്ഭുതമായിരുന്നു. 12-ാമത്തെ വയസ്സില്‍ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ പിടിച്ചപ്പോള്‍ തുടങ്ങിയതാണ് സുരേഷിന്റെ പാമ്പുകളുമായുള്ള സഹവാസം. ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും അതിന് ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.
പാമ്പു ജീവിതത്തിനിടക്ക് സുരേഷിന് പാമ്പ് കടി ഏറ്റിട്ടില്ലെന്നൊന്നും ആരും കരുതണ്ട. 250 തവണയെങ്കിലും വിഷപ്പാമ്പുകള്‍ സുരേഷിന് മേല്‍ അവയുടെ വിഷപ്പല്ലിറക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ശരീരം പാമ്പ് വിഷത്തിനോട് പ്രതിരോധ ശേഷി ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നാണ് ഡോക്
ടര്‍മാര്‍ പറയുന്നത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications