കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പുകളുടെ വാവ , ഇനി അനിമല്‍ പ്ലാനറ്റിന്റേയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വാവ സുരേഷ് എന്ന പേര് ഇന്ന് കേരളത്തില്‍ എല്ലാവര്‍ക്കും പരിചിതമാണ്. പലര്‍ക്കും വെറും ഒരു പാമ്പ് പിടുത്തക്കാരന്‍ മാത്രമാണ് സുരേഷ്. എന്നാല്‍ അറിയുന്നതിലും ഏറെ വലുതാണ് സുരേഷിന്റെ പാമ്പ് ജീവിതം. ആ ജീവിതം ഇനി ലോകത്തിന് മുഴവന്‍ കാണാം. അനിമല്‍ പ്ലാനെറ്റ് എന്ന ആഗോള ചാനലിലൂടെ.

വാവ സുരേഷിന്റെ ഖ്യാതി പാമ്പുകളെ പറ്റി പഠിക്കുന്നവരുടേയും നിരീക്ഷിക്കുന്നവരുടേയും ശ്രദ്ധയിലേക്കെത്തി എന്നതിന്റെ തെളിവാണ് അനിമല്‍ പ്ലാനെറ്റ് പോലൊരു ആഗോള ഭീമന്‍ ഇവിടെയെത്തിയത്. 2013 ഒക്ടോബര്‍ 28 നാണ് ചാനലിന്റെ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെത്തി ചിത്രീകരണം തുടങ്ങിയത്. ചിത്രീകരണം മൂന്ന് ദിവസം നീണ്ടു

Vava Suresh

വാവ എങ്ങനെ പാമ്പിനെ പിടിക്കുന്നു, അവടോയ് ഇടെപെഴകുന്നു, എങ്ങനെ അവയെ കാട്ടില്‍ കൊണ്ടുചെന്ന് വിടുന്നു തുടങ്ങി എല്ലാ കാര്യങ്ങളും ഇവര്‍ ചിത്രീകരിച്ചു.

രാജവെമ്പാലയെപ്പോലും ഒരു ഭയവും കൂടാതെ വെറും കൈകൊണ്ട് കൈകാര്യം ചെയ്യുന്ന വാവ സുരേഷ് അനിമല്‍ പ്ലാനെറ്റ് ചാനലുകരാര്‍ക്കും ഒരു അത്ഭുതമായിരുന്നു. 12-ാമത്തെ വയസ്സില്‍ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ പിടിച്ചപ്പോള്‍ തുടങ്ങിയതാണ് സുരേഷിന്റെ പാമ്പുകളുമായുള്ള സഹവാസം. ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും അതിന് ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.

പാമ്പു ജീവിതത്തിനിടക്ക് സുരേഷിന് പാമ്പ് കടി ഏറ്റിട്ടില്ലെന്നൊന്നും ആരും കരുതണ്ട. 250 തവണയെങ്കിലും വിഷപ്പാമ്പുകള്‍ സുരേഷിന് മേല്‍ അവയുടെ വിഷപ്പല്ലിറക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ശരീരം പാമ്പ് വിഷത്തിനോട് പ്രതിരോധ ശേഷി ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നാണ് ഡോക്
ടര്‍മാര്‍ പറയുന്നത്.

English summary
Animal Planet channel is doing a documentary about snake catcher Vava Suresh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X