Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായര്‍ക്ക് നടിയുടെ പച്ചത്തെറി, ആഘോഷിച്ച് വിദ്യാര്‍ഥികള്‍.. വീഡിയോ വൈറല്‍!

തിരുവനന്തപുരം പേരൂര്‍ക്കട ലോ കോളേജ്‌ പ്രിന്‍സിപ്പാളും സെലബ്രിറ്റി ഷെഫുമായ ലക്ഷ്മി നായരെ നടി പച്ചത്തെറി വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. കൈരളി ടി വിയുടെ ഒരു കുക്കറി ഷോയില്‍ വെച്ച് മത്സരാര്‍ത്ഥി കൂടിയായ സീരിയല്‍ നടിയാണ് ലക്ഷ്മി നായരെ കേട്ടാല്‍ അറക്കുന്ന തെറി വിളിച്ചത്.

Read Also: കണ്ണൂരുകാര്‍ക്കെന്ത് കലോത്സവം, കൊലോത്സവമല്ലേ ശീലം.. കൊലയ്ക്കും കലയ്ക്കും ട്രോളുകള്‍!

ഇപ്പോള്‍ ലക്ഷ്മി നായരുടെ ലോ അക്കാദമിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വീഡിയോ വീണ്ടും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്ത് ആഘോഷിക്കുന്നവര്‍ക്കിടയില്‍ കോളജിലെ വിദ്യാര്‍ഥികളുമുണ്ട് എന്നതാണ് രസകരം. കാണൂ ആ വീഡിയോ ഒരിക്കല്‍ക്കൂടി.

ആരാണീ ലക്ഷ്മി നായര്‍

ആരാണീ ലക്ഷ്മി നായര്‍

തിരുവനന്തപുരത്തെ ലോ അക്കാദമി കോളജ് പ്രിന്‍സിപ്പാളാണ് ലക്ഷ്മി നായര്‍. ഇതല്ലാതെയും ലക്ഷ്മി നായരെ മലയാളികള്‍ അറിയും. വാര്‍ത്താ അവതാരക, ടി വി ചാനലുകളില്‍ കുക്കറി ഷോ അവതാരക, റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങിയ നിലകളിലെല്ലാം സുപരിചിതയാണ് ലക്ഷ്മി നായര്‍. സി പി ഐ ബന്ധങ്ങളുള്ള ഇവരെ തിരുവനന്തപുരത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും എന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോ കോളജില്‍ പ്രിന്‍സിപ്പാളായ കഥ

ലോ കോളജില്‍ പ്രിന്‍സിപ്പാളായ കഥ

ലക്ഷ്മി നായരുടെ അച്ഛന്‍ ഡോ എന്‍ നാരായണന്‍ നാരാണ് ലോ അക്കാദമിയുടെ സ്ഥാപക ഡയറക്ടര്‍. 1990 ല്‍ ഗസ്റ്റ് ലക്ചറര്‍ ആയിട്ടാണ് ഇവര്‍ ലോ അക്കാദമിയില്‍ എത്തുന്നത്. 1994ല്‍ സ്ഥിരം ലക്ചറര്‍ ആയി. 2007ല്‍ പ്രൊഫസര്‍. ഇപ്പോള്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പാളാണ് ലക്ഷ്മി നായര്‍. അവിടത്തെ വിദ്യാര്‍ഥികള്‍ക്കെതിരെ ലക്ഷ്മി നായര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു എന്നാണ് പരാതി.

വീഡിയോയില്‍ കാണുന്നത്

വീഡിയോയില്‍ കാണുന്നത്

കൈരളി ടിവിയുടെ സെലിബ്രിറ്റി കിച്ചന്‍ മാജിക് ഷോയിലാണ് മത്സരാര്‍ഥി കൂടിയായ അനിത നായര്‍ എന്ന സീരിയല്‍ നടി ലക്ഷ്മി നായരെ പച്ചയ്ക്ക് തെറി വിളിച്ചത്. സജിത ബേട്ടി, അഞ്ജു അരവിന്ദ് തുടങ്ങിയ നടിമാരാണ് സെലിബ്രിറ്റി കിച്ചന്‍ മാജിക്കില്‍ പങ്കെടുത്തത്. നടിയായ അനിത നായര്‍ ലക്ഷ്മി നായരെയും സഹതാരങ്ങളെയും തെറി വിളിച്ചുകൊണ്ട് ഷോയില്‍ നിന്നും ഇറങ്ങിപ്പോകുന്നതാണ് വീഡിയോ.

ലക്ഷ്മി നായര്‍ക്ക് പച്ചത്തെറി

ലക്ഷ്മി നായര്‍ക്ക് പച്ചത്തെറി

ഞാന്‍ ഗുഡ്‌ബൈ പറയുകയാണ്, ഇനി ഞാന്‍ ഇങ്ങനെയുള്ള മാലാഖമാരുടെ അടുത്ത് നമ്മളില്ല. ഇവളാര് ലോകത്തിന്ന് പൊട്ടിവീണതോ. ഞാന്‍ പത്തിരുപത്തി ഒന്ന് വര്‍ഷമായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത്. മനസിലായില്ലേ. അവള്‍ക്ക് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയട്ടേ. അതാണ് പെണ്ണും ആണും ആയാ ചെയ്യേണ്ടത്. ഞാന്‍ നിര്‍ത്തി.

പറയാനുള്ളത് മുഖത്ത് നോക്കി പറയണം

പറയാനുള്ളത് മുഖത്ത് നോക്കി പറയണം

നമ്മള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റാണ് അവള് വേണമെങ്കില്‍ മുന്നില്‍ കൊണ്ടുവച്ചത് നക്കീട്ട് പോട്ട്. നീയൊക്കെ എന്തിനാടീ ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞ് നടക്കുന്നത്. എന്നേം കൂടി മാനം കെടുത്താന്‍ നീയൊക്കെ ആര്‍ട്ടിസ്റ്റാ. സബിതാ ബേട്ടീടെ കാര്യത്തിന് നീയൊക്കെ എന്നെയാണല്ലോ പുളിത്തി കൊണ്ട് നിര്‍ത്തി കൊടുത്തത്. അപ്പോഴൊന്നും നിക്ക് നാവില്ലാരുന്നോ?

ഒന്നും മിണ്ടാതെ ലക്ഷ്മി നായര്‍

ഒന്നും മിണ്ടാതെ ലക്ഷ്മി നായര്‍

ഞാന്‍ പോയിക്കഴിഞ്ഞ മൂടും മുലയും ഇളക്കി പറഞ്ഞിട്ട് കാര്യമില്ല. പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയണം. പെണ്ണെന്ന് പറഞ്ഞാ അടക്കവും ഒതുക്കവും ഒക്കെ വേണം. ഇത് മായാമോഹിനെയെ പോലെ എല്ലാം വലിച്ചെടുത്ത് കാലിന്റേടേല്‍ വെക്കലല്ല. ഞാന്‍ പറഞ്ഞാ തെറിയായിപ്പോകും - അനിതാ നായര്‍ പൊട്ടിത്തെറിക്കുന്നത് മൊത്തം കേട്ടിട്ടും ലക്ഷ്മി നായര്‍ ഒരക്ഷരം മിണ്ടിയില്ല.

വീണത് വിദ്യയാക്കി കൈരളി

വീണത് വിദ്യയാക്കി കൈരളി

ചാനലിന്റെ സെലിബ്രിറ്റി കിച്ചന്‍ മാജിക്കിന്റെ ഷോയുടെ ഇടയില്‍ നടന്ന ഈ സംഭവം കൈരളി ടി വി പ്രൊമോ ആക്കി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കൈരളിക്ക് നല്ല പഴിയും കേള്‍ക്കേണ്ടി വന്നു എന്നത് വേറെ കാര്യം. അനിത നായരുടെ തെറിവിളിയും ഇറങ്ങിപ്പോക്കും മാര്‍ക്കറ്റ് ചെയ്ത കൈരളിക്കെതിരെ നടിയായ സജിത മഠത്തിലും രംഗത്ത് വന്നിരുന്നു.

ഇതാണാ വീഡിയോ

സെലിബ്രിറ്റി കിച്ചന്‍ മാജിക്ക് പ്രോഗ്രാമിനിടെ ലക്ഷ്മി നായരെ മത്സരാര്‍ഥി അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ കൈരളി തന്നെ പുറത്ത് വിട്ടത് ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+