Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിതയ്ക്ക് വഴിയൊരുക്കിയത് സീരിയല്‍ നിർമാതാവായ സഭാ ടിവി സഹകാരി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: വലിയ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മൂന്നാമത് ലോക കേരള സഭ സമാപിച്ചത്. പ്രതിപക്ഷ ബഹിഷ്കരണവും പ്രതിപക്ഷത്തിനെതിരേയുള്ള വ്യവസായി എംഎ യൂസഫലിയുടെ പരാമർശമൊക്കെയായിരുന്നു ആദ്യ ദിവസങ്ങളിലെ ചൂടേറിയ വിവാദ വിഷയങ്ങള്‍. ഇതിന് പിന്നാലെയാണ് മോണ്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന ആരോപണം ഉയർന്ന അനിത പുല്ലയില്‍ സമ്മേളന ദിവസം നിയമസഭയില്‍ എത്തിയതിനെ തുടർന്നുള്ള വിവാദം ഉയർന്ന് വരുന്നത്.

പ്രതിപക്ഷം ഉള്‍പ്പടെ വിഷയത്തില്‍ വിമർശനങ്ങളും ആരോപണങ്ങളും സജീവമാക്കിയതോടെ സർക്കാർ വലിയ പ്രതിരോധത്തിലാവുകയും ചെയ്തു.

പ്രവാസി സംഘനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ

പ്രവാസി സംഘനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. ഇത്തവണ അനിത പുല്ലയിലെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് സജീവമായി തന്നെ അനിത പുല്ലയിലുണ്ടായിരുന്നു.

റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ മീഡിയാ റൂമിന് സമീപത്തെ

വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു. കർശന നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലത്ത് എങ്ങനെ അനിത എത്തിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സുഹൃത്തുക്കളെ കാണാൻ വന്നതെന്നായിരുന്നു മാധ്യമങ്ങളോടുള്ള അനിതയുടെ പ്രതികരണം. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ മീഡിയാ റൂമിന് സമീപത്തെ സഭാ ടിവി ഓഫീസിൽ രണ്ടര മണിക്കൂറോളം ഇരുന്ന അനിതയെ പിന്നീട് വാച്ച് ആന്റ് വാര്‍ഡ് ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു.

അന്വേഷണത്തില്‍ ഒരു പ്രതിനിധിയുടെ ക്ഷണക്കത്തു

അന്വേഷണത്തില്‍ ഒരു പ്രതിനിധിയുടെ ക്ഷണക്കത്തുമായിട്ടാണ് അവർ സഭയ്ക്കുള്ളിൽ പ്രവേശിച്ചതെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഈ പ്രവാസിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അനിത എത്തിയത് സഭ ടിവിയുമായി സഹകരിക്കുന്ന വ്യക്തിക്കൊപ്പമാണെന്നും സൂചനയുണ്ട്. സഭ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊലൂഷനുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമായിരുന്നു അനിത പുല്ലയില്‍ എത്തിയിരുന്നത്.

സഭാ ടിവിയുടെ ഒടിടി പ്ലാറ്റ് ഫോം സൌകര്യം ഒരുക്കുന്ന

സഭാ ടിവിയുടെ ഒടിടി പ്ലാറ്റ് ഫോം സൌകര്യം ഒരുക്കുന്ന ഏജന്‍സിയായ ബിറ്റ് റേറ്റ് സൊലൂഷന് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. സിരീയല്‍ നിർമ്മാതാവ് കൂടിയായ അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീണിന് നിയമസഭ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു. ഈ വിവരം പുറത്തായതോടെ ഈ ദിവസങ്ങളിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കർ നിർദേശം നല്‍കിയുന്നു

പ്രവീണിന്റെ ശുപാർശയിലാണ് പാസില്ലാതെ അനിത നിയമസഭ

പ്രവീണിന്റെ ശുപാർശയിലാണ് പാസില്ലാതെ അനിത നിയമസഭ സമുച്ചയത്തില്‍ കടന്നത് എന്ന് വ്യക്തമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അനിത പുല്ലയില്‍ എത്തിയതില്‍ സർക്കാർ ഭാഗത്തിന്റെ ഭാഗത്ത് നിന്നും ആരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം അനിത പുല്ലയില്‍ സഭ സമ്മേളനത്തില്‍ പ്രതിനിധിയല്ലെന്നും നിയമസഭയിലേക്ക് പ്രവേശിച്ചതിനെക്കുറിച്ച് അറിവില്ലെന്നുമാണ് നോർക്ക വിശദീകരിക്കുന്നത്.

ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ

ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോണ്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെല്ലെന്നും യാഥാർത്ഥ്യം മനസ്സിലായപ്പോള്‍ സൗഹൃദത്തിൽ പിൻമാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. ഇരുവരുടേയും ബന്ധം സംബന്ധിച്ച് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+