കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിത പുല്ലയില്‍ വിവാദം: സഹായിച്ചവർ പുറത്ത്; നാല് ജീവനക്കാർക്കെതിരെ നടപടിയുമായി സ്പീക്കർ

Google Oneindia Malayalam News

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ വിവാദത്തിൽ നടപടി സ്വീകരിച്ച് സ്പീക്കർ. സഭ ടിവിയിലെ 4 കരാർ ജീവനക്കാരെ പുറത്താക്കും. ബിട്രൈയ്റ്റ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല, വിപു രാജ്, പ്രവീണ്‍, വിഷ്ണു എന്നിവർക്കെതിരെയാണ് സ്പീക്കർ എംബി രാജേഷിന്റെ നടപടി. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം.

പാസ് ഇല്ലാതെയാണ് അനിത പുല്ലയിൽ ലോക കേരള സഭ നടക്കുന്ന സമയത്ത് സഭാ മന്ദിരത്തിന് ഉള്ളിൽ എത്തിയത്. ഈ സംഭവത്തിലാണ് ഇപ്പോൾ നാല് ജീവനക്കാർക്കെതിരെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിച്ചത്. നടപടിയ്ക്ക് വിധേയരായ ജീവനക്കാർ സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്നവർ ആണ്.

anitha pullayil

അനിത ആദ്യ ദിവസം നിയമസഭയിൽ എത്തിയത് താൻ അറിഞ്ഞിരുന്നില്ല. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കയ്യിൽ ഉണ്ടായിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ ക്ഷണക്കത്ത് ഓരോരുത്തർക്കായി നൽകിയതല്ല.

വിവിധ പ്രവാസി സംഘടനകൾക്കാണ് ഇത് നൽകിയതെന്ന് സ്പീക്കർ അറിയിച്ചു. നടപടി സ്വീകരിച്ച ഈ നാല് ജീവനക്കാർക്ക് ഒപ്പമാണ് അനിത പുല്ലയിൽ സഭാ മന്ദിരത്തിന് ഉള്ളിലേക്ക് കയറിയത്. മന്ദിരത്തിലെ വരാന്തയിലും സഭ ടി വി മീഡിയ റൂമിലും അനിത എത്തിയിത് ജീവനക്കാരുടെ സഹായത്തോടെ ആണ്. അതേസമയം, നിയസഭാ ജീവനക്കാർക്ക് സംഭവത്തിൽ പങ്കില്ലെന്നും സ്പീക്കർ ആരോപിച്ചു.

സഭാ ടി വി ഒടിടി പ്ലാറ്റ് ഫോമിലെ അനിതയുടെ അഭിമുഖം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ആലോചന ഉണ്ട്. നിയമസഭാ സുരക്ഷ മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. വിവാദ സംഭവത്തിൽ കരാർ കമ്പനിയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഒ ടി ടി പ്ലാറ്റ് ഫോം നിയന്ത്രണ ചുമതല ഇനി മുതൽ നിയമസഭ ഏറ്റെടുക്കുമെന്നും സ്പീക്കർ ആരോപിച്ചു.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തായിരുന്ന അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്ന അനിത, സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് ഉണ്ടായിരുന്നു.

സഭ ടിവിയുടെ ഓഫീസ് മുറിയിലും അനിത പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ അനിതയെ മാധ്യമങ്ങൾ വളഞ്ഞിരുന്നു. തുടർന്ന് നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തേയ്ക്ക് മാറ്റി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അനിത വ്യക്തമാക്കിയിരുന്നത്. അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലും അനിത ഇവിടെ എത്തിയിരുന്നു.

അതേസമയം, വിവാദ സംഭവത്തോട് ആദ്യം പ്രതികരിച്ച് രംഗത്ത് വന്നത് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ആയിരുന്നു. മുൻ സ്പീക്കറുടെ പ്രതികരണത്തെ ശരി വെയ്ക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നോർക്ക അനിതയെ ക്ഷണിച്ചിരുന്നില്ലെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

50ലധികം എംഎല്‍എമാര്‍ വിമത പക്ഷത്ത്; തന്ത്രങ്ങള്‍ പാളി ഉദ്ധവ് താക്കറെ, ഷിന്‍ഡെയുടെ അടുത്ത നീക്കം...50ലധികം എംഎല്‍എമാര്‍ വിമത പക്ഷത്ത്; തന്ത്രങ്ങള്‍ പാളി ഉദ്ധവ് താക്കറെ, ഷിന്‍ഡെയുടെ അടുത്ത നീക്കം...

നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു. ഇക്കാര്യം കണ്ടെത്തിയതാണ്. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അനിത അകത്തു കടന്നത്. സംഭവമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനില്ല. ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നു. നേരത്തെ തന്നെ ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ ഔദ്യോ​ഗികമായി ക്ഷണിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ഇതിന് പിന്നാലെയാണ്, വിവാദ സംഭവത്തിന്റെ അന്വേഷണം സ്പീക്കർ നിയമസഭാ ചീഫ് മാര്‍ഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
anitha pullayil controversy: Speaker MB Rajesh take action against 4 employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X