ലോക കേരള സഭയ്ക്കിടെ അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍; പുറത്താക്കി വാച്ച് ആന്റ് വാര്‍ഡ്
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍. ലോക കേരള സഭ നടക്കുന്നതിനിടെയായിരുന്നു സംഭവം. അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലേക്ക് എത്തുന്നത് ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കി. അതേസമയം ലോക കേരള സഭയിലെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിത പുല്ലയിലിന്റെ പേര് ഇല്ല എന്ന് നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി.
മുന്‍പ് ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് അനിത പുല്ലയില്‍ ലോക കേരള സഭയില്‍ അംഗമായിരുന്നത്. എന്നാല്‍ മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ ഇവരെ പിന്നീട് പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ലോക കേരള സഭയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു.

ഇന്നും ഇവരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഐ ഡി കാര്‍ഡ് കൈവശമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളെ മാത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതി എന്ന ശക്തമായ നിലപാടിലേക്ക് പ്രോട്ടോക്കോള്‍ വിഭാഗവും നോര്‍ക്കാ അധികൃതരും എത്തിയത്. ഐഡി കാര്‍ഡ് പരിശോധിച്ച് മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടിരുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ കാര്യമായ കരുതല്‍ സ്വീകരിക്കുകയായിരുന്നു.
ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ
നിയമസഭയുടെ ഒൗദ്യോഗിക ചാനലായ സഭാ ടി.വിയുടെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് അനിത പുല്ലയിലിനെ ശ്രദ്ധിക്കുന്നത്. ഈ സമയം ചാനല്‍ ക്യാമറകള്‍ ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി അനിത പുല്ലയിലിനെ പുറത്താക്കി. ഇതിന് ശേഷം ഇവരെ നിയമസഭാ സമുച്ചയത്തിന്റെ പിന്നിലേക്ക് കൊണ്ടുപോയിരുന്നു. സംഭവത്തില്‍ അനിത പുല്ലയലിന്റെ പ്രതികരണം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ചില സംശയങ്ങള്‍ ഉണ്ട് എന്ന് സ്പീക്കര്‍ എം ബി രാജേഷ് പ്രതികരിച്ചു. അന്വേഷിച്ച് കാര്യത്തില്‍ വ്യക്തത വരുത്തും എന്നും അതിന് ശേഷം പ്രതികരിക്കാം എന്നും സ്പീക്കര്‍ പറഞ്ഞു. ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയില്‍ സന്ദര്‍ശകയായി മാത്രമാണ് ലോക കേരള സഭയ്ക്ക് വന്നതെന്നും അനിത പുല്ലയിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications