കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജ് പാമ്പിനെ വാങ്ങിയത് അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വെച്ച്, എല്ലാത്തിനും തെളിവ്!!

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിന്റെ നീക്കങ്ങളെ കുറിച്ച് കൂടുതല്‍ കണ്ടെത്തല്‍. പോലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അടൂരിലെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ ഉത്ര ആദ്യം കണ്ടത് അണലിയെ തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. മുമ്പ് ഇത് ചേരയായിരുന്നുവെന്നും താന്‍ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് പറഞ്ഞിരുന്നത്. പാമ്പ് പിടിത്തക്കാരന്‍ സുരേഷാണ്് അണലിയെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. അതേസമയം സൂരജിന്റെ വീട്ടുകാരെയും പൂട്ടാനുള്ള വഴിയാണ് പോലീസ് ഒരുക്കുന്നത്.

1

അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വെച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. സുരേഷ് തിരികെ പോയതിന് തൊട്ടുപിന്നാലെ ചാമ്പ് ചാക്കില്‍ നിന്നും പുറത്തേക്ക് ചാടി ഇഴഞ്ഞ് പോയി. അന്ന് ഏറെ സമയമെടുത്ത് വളരെ ശ്രമകരമായിട്ടാണ് സൂരജ് തന്നെ അണലിയെ പിടിച്ച് ചാക്കിലാക്കിയത്. വിറകുപുരയില്‍ ഒളിപ്പിച്ച് വെച്ച് അണലിയെ വീടിന്റെ സ്റ്റെയര്‍ കേസില്‍ കൊണ്ടിടുകയായിരുന്നു. ടൈല്‍സ് ഇട്ട മിനുസമുള്ള സ്റ്റെയര്‍കേസ് ആയതിനാല്‍ അണലിക്ക് ഇഴഞ്ഞ് പോകാനായില്ല. ഈ സമയത്താണ് ഉത്രയോട് മുകളിലത്തെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്ത് കൊണ്ടുവരാന്‍ സൂരജ് ആവശ്യപ്പെട്ടത്.

മുകളിലേക്ക് പോകാനായി പടി കയറിയപ്പോഴാണ് ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചത്. ഉടന്‍ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇതിനെ തുറന്നുവിട്ടാണ് ഉത്രയെ ഉറങ്ങികിടന്നപ്പോള്‍ ആദ്യമായി കൊത്തിച്ചത്. ആദ്യ തവണ ഉത്ര മരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോല്‍ സുരേഷിനെ വീണ്ടും വിളിച്ച് മൂര്‍ഖനെ ആവശ്യപ്പെട്ടു. ഉത്ര കൊല്ലപ്പെട്ട ശേഷം സുരേഷിനെ വിളിച്ച് താന്‍ പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. തന്റെ എല്ലാ നീക്കങ്ങളും സഹോദരിയുടെ അറിവോടെയാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞു.

സൂരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സഹോദരിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് തന്നെ സഹോദരിയെ ചോദ്യം ചെയ്‌തേക്കും. രക്ഷപ്പെടാന്‍ അവസരമൊരുക്കിയതും നിയമോപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരിയാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ കൂട്ടുകാരെ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണ്‍ വിളിച്ചതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകേണ്ട സാധ്യതകള്‍ അന്വേഷണ സംഘം തള്ളിയിട്ടില്ല. അതേസമയം ഉത്രയുടെ മാതാവ് മണിമേഖല സര്‍വീസില്‍ നിന്ന് വിരമിച്ചു. ആയൂര്‍ ജവാഹര്‍ സ്‌കൂളില്‍ നിന്ന് പ്രഥമാധ്യാപികയായിട്ടാണ് വിരമിച്ചത്. ഉത്രയുടെ മകന്‍ കിച്ചുവിനെ മാറോട് ചേര്‍ത്ത് പിടിച്ചാണ് അവര്‍ സ്‌കൂളിലേക്ക് എത്തിയത്.

English summary
anjal uthra murder police gets crucial evidence from sooraj's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X