കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്രവധം: സൂര്യയും അമ്മയും അറസ്റ്റിലാവും, പിതാവിനെ കുരുക്കിയത് സൂരജ്, മൊഴി ഇങ്ങനെ, വഴിത്തിരിവ്!!

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ഉത്ര കൊലക്കേസില്‍ സൂരജിന്റെ കുടുംബം ഒന്നടങ്കം കുടുങ്ങും. ഇവര്‍ പ്ലാന്‍ ചെയ്താണ് ഉത്രയെ ഇല്ലാതാക്കിയതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സൂരജിന്റെ പിതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് നിര്‍ണായകമായ ചില വെളിപ്പെടുത്തലോടെയാണ്. സൂരജ് തന്നെയാണ് സുരേന്ദ്രന്‍ പണിക്കരെ കുരുക്കിയ മൊഴി നല്‍കിയത്. ഉത്രയുടെ പിതാവ് ആരോപിക്കുന്നത് സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്നാണ്. ഇതോടെ ഇവരുടെ അറസ്റ്റും അനിവാര്യമായിരിക്കുകയാണ്. കൃത്യമായ നിയമോപദേശം ഇവര്‍ക്ക് ലഭിച്ചതിനാല്‍ വളരെ സൂക്ഷിച്ചാണ് പോലീസ് ഓരോ നീക്കവും നടത്തുന്നത്.

കുടുംബം ഒന്നടങ്കം...

കുടുംബം ഒന്നടങ്കം...

ഉത്ര വധത്തില്‍ സൂരജിന്റെ കുടുംബത്തിന് ഒന്നടങ്കം പങ്കുണ്ടെന്നാണ് തെളിയുന്നത്. സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

സൂരജ് കൈവിട്ടു

സൂരജ് കൈവിട്ടു

പിതാവിനെ സൂരജ് കൈവിട്ടെന്നാണ് മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ പിതാവ് സുരേന്ദ്രന് ഉത്രയുടെ കൊലപാതകത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമെന്നാണ് സൂരജ് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ഇന്നലെ മുഴുവന്‍ ചോദ്യം ചെയ്തത്. കൃത്യത്തില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് വ്യക്തമാണ്. അതേസമയം സൂരജ് മുമ്പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പിതാവും മൊഴി നല്‍കിയിട്ടുണ്ട്.

ഉത്രയുടെ പിതാവ് പറയുന്നു...

ഉത്രയുടെ പിതാവ് പറയുന്നു...

ഉത്രയുടെ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍ പറയുന്നു. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ പിതാവിന്റെ ശ്രമം. അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്നും വിജയസേനന്‍ പറഞ്ഞു.

38 പവന്‍ സ്വര്‍ണം....

38 പവന്‍ സ്വര്‍ണം....

ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ തന്നെയാണ് സ്വര്‍ണം പോലീസിന് കാണിച്ച് കൊടുത്തത്. സൂരജും കുടുംബാംഗങ്ങളും ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം എടുത്തിരുന്നതായി പോലീസ് പറയുന്നു. ബാങ്ക് ലോക്കറില്‍ എത്ര സ്വര്‍ണം ബാക്കിയുണ്ടെന്ന് പരിശോധിക്കാനാണ് പോലീസിന്റെ അടുത്ത നീക്കം.

ബന്ധുവിന്റെ മൊഴി

ബന്ധുവിന്റെ മൊഴി

കേസില്‍ സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ വഴിത്തിരിവായിരിക്കുകയാണ്. ഉത്രയുടെ വീട്ടുകാരോട് ഇക്കാര്യം ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടൂരിലെ വീട്ടില്‍ സൂരജ് പാമ്പുമായി എത്തിയത് കണ്ടെന്നും, ആ പാമ്പാണോ കടിച്ചതെന്ന സംശയവും വീട്ടമ്മ പ്രകടിപ്പിച്ചിരുന്നു. സൂരജിന്റെ മറ്റ് ചില ബന്ധുക്കുകള്‍ക്കും ഇത് അറിയാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ ശേഷം സൂരജിന്റെ ഇടപെടലില്‍ അസ്വാഭാവികത കണ്ടതായി ഉത്രയുടെ സഹോദരന്‍ വിഷുവും മൊഴി നല്‍കിയിട്ടുണ്ട്.

അതിബുദ്ധി ആപത്തായി

അതിബുദ്ധി ആപത്തായി

സൂരജിന്റെ പിതാവ് കേസില്‍ അതിബുദ്ധിയാണ് കാണിച്ചത്. സൂരജിന്റെ അറസ്റ്റിന് മുമ്പ് സുരേന്ദ്രന്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ലെന്ന് കാണിച്ച് കെവിയറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയംവെച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നത് ഒഴിവാക്കാനുള്ള അതിബുദ്ധിയായിരുന്നു ഇത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുരേന്ദ്രപ്പണിക്കര്‍ക്ക് തുറന്ന് സമ്മതിക്കേണ്ടി വന്നു.

പിന്നില്‍ നിന്ന് സഹോദരി

പിന്നില്‍ നിന്ന് സഹോദരി

പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കുടുങ്ങുമെന്ന് സൂചനയുണ്ട്. സൂരജിന് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയത് സഹോദരി സൂര്യാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. അതേസമയം സൂരജിന്റെ അച്ഛന്‍ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വര്‍ണം എടുത്തിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം ഇവര്‍ക്കെതിരെയുള്ള ശക്തമായ തെളിവുകളാണ്.

നിര്‍ണായക ദിനം

നിര്‍ണായക ദിനം

ഉത്ര കൊലക്കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക ദിനമാണ് ഇന്ന്. സൂരജിന്റെ കൈയ്യിലെ ചാക്കില്‍ നിന്നും അണലി ചാടിപ്പോയിരുന്നു. പിന്നീട് കുടുംബം ഒന്നാകെ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. സൂരജ് അണലിയെ പിടികൂടി ചാക്കിലാക്കി വിറകുപുരയില്‍ വെക്കുകയും ചെയ്തു. പിന്നീട് വീടിനകത്ത് ഇട്ടാണ് ഉത്രയെ കടിപ്പിക്കാന്‍ ശ്രമിച്ചത്. അന്ന് പരാജയപ്പെട്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഉറങ്ങി കിടന്ന ഉത്രയെ അതേ അണലിയെ കൊണ്ട് തന്നെ കടിപ്പിക്കുകയായിരുന്നു.

Recommended Video

cmsvideo
ഉത്ര വധം; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍ : Oneindia Malayalam
അടിമുടി ദുരൂഹത

അടിമുടി ദുരൂഹത

ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ സൂരജ് മടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അണലി കടിച്ചിട്ടും ഉത്ര രക്ഷപ്പെട്ടപ്പോഴാണ് കുടുംബാംഗങ്ങള്‍ വീണ്ടും ആലോചിച്ച് മൂര്‍ഖനെ വാങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ഉത്രയെ കൊലപ്പെടുത്തിയത്. ശാസ്ത്രീയ തെളിവെടുപ്പിലൂടെ ഇതെല്ലാം തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇതാണ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാവുമെന്ന് ഉറപ്പിക്കാന്‍ കാരണം. നിര്‍ണായകമായ ചില കാര്യങ്ങള്‍ കൂടി ചോദ്യം ചെയ്യലില്‍ ഉറപ്പിക്കാനുണ്ട്.

English summary
anjal uthra murder sooraj's mother and sister may arrested today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X