കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്ര വധം: സൂരജിന്റെ സഹോദരിയുടെ പുരുഷ സുഹൃത്തും കേസിലേക്ക്, കൊല അറിഞ്ഞു. ഇവര്‍ കുടുങ്ങും!!

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ഉത്രയുടെ കൊലക്കേസില്‍ പുതിയ കണ്ടെത്തലുകളുമായി പോലീസ്. ഉത്രയുടെ സഹോദരിയെ രണ്ടാം പ്രതിയാക്കുന്നതാണ് പുതിയ നീക്കം. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സൂരജിന്റെ സഹോദരിയുടെ പുരുഷ സുഹൃത്താണ് ഇക്കാര്യത്തില്‍ പുതിയതായി വന്നിരിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് തിരഞ്ഞെടുക്കുന്നത്. സൂരജിന്റെയും സഹോദരിയുടെയും സുഹൃത്തുക്കള്‍ കേസില്‍ കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നത് ഇവര്‍ക്കെല്ലാം അറിയാമായിരുന്നു.

സഹോദരിയുടെ കരങ്ങള്‍

സഹോദരിയുടെ കരങ്ങള്‍

കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റര്‍നെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കേസില്‍ ഇയാളുടെ മൊഴി സൂരജിന്റെ സഹോദരിയെ പൂട്ടും. ഈ ഫോണ്‍കോളിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സൂരജിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും ഒളിവില്‍ പാര്‍പ്പിച്ചതും നിയമോപദേശം ലഭ്യമാക്കിയതുമെല്ലാം സഹോദരി തന്നെയായിരുന്നു.

എല്ലാവരും കുടുങ്ങും

എല്ലാവരും കുടുങ്ങും

സഹോദരിയെ കേസില്‍ രണ്ടാം പ്രതിയാക്കുന്ന കാര്യം പോലീസിന്റെ പരിഗണനയിലുണ്ട്. ഇതോടെ പാമ്പുപിടുത്തക്കാരന്‍ സുരേഷ് മാപ്പുസാക്ഷിയാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ സൂരജിന്റെയും അമ്മയെയും പ്രതി ചേര്‍ക്കും. അഭിഭാഷകനെ കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് സൂരജ് കൂട്ടുകാരെ വിളിച്ചത് സഹോദരിയുടെ ഫോണില്‍ നിന്നും വാട്‌സ്ആപ്പ് കോള്‍ വഴി ആയിരുന്നു. സൂരജ് ആദ്യം വിളിച്ചത് പാമ്പാട്ടി സുരേഷിനെയായിരുന്നു.

കെട്ടിയിട്ട് മര്‍ദിച്ചോ?

കെട്ടിയിട്ട് മര്‍ദിച്ചോ?

സൂരജിന്റെ സഹോദരി ചില്ലറക്കാരിയല്ലെന്ന് പോലീസ് പറയുന്നു. ഉത്ര മരിച്ചതിന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സ്വന്തം മാതാവിനെ കെട്ടിയിട്ട് മര്‍ദിച്ചെന്ന് ഉത്രയുടെ പിതാവിനും സഹോദരനും എതിരെ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടതും സഹോദരിയുടെ ബുദ്ധിയായിരുന്നു. കൊലപാതക വിവരം മറച്ചുവെക്കുന്നതിന് പുറമേ സ്ത്രീധനമായി ലഭിച്ച സ്വര്‍ണം തിരികെ നല്‍കാതെയിരിക്കാനായിരുന്നു ഈയൊരു പ്ലാന്‍.

നടന്നത് ഞെട്ടിട്ടും

നടന്നത് ഞെട്ടിട്ടും

മെയ് 14ന് വൈകീട്ട് അഞ്ചലിലെ വീട്ടില്‍ വെച്ച് ഉത്ര വിവാഹത്തിനണിഞ്ഞ 98 പവന്റെ ആഭരണങ്ങള്‍ തിരിച്ച് നല്‍കണമെന്ന് സൂരജിനോടും അമ്മയോടും ഉത്രയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇല്ലെന്ന് പറഞ്ഞ് സൂരജ് വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടെ സൂരജിന്റെ മാതാവ് രേണുക ബോധം കെട്ട് വീണു. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും കുഴപ്പമില്ലെന്ന് കണ്ടില്‍ വീട്ടിലേക്ക് പോകാന്‍ അനുവമതി നല്‍കുകയും ചെയ്തിരുന്നു.

വിടാതെ സൂരജ്

വിടാതെ സൂരജ്

സൂരജ് ഡോക്ടര്‍മാരോട് അമ്മയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നും വാശിപിടിച്ചിരുന്നു. പക്ഷേ ഡോക്ടര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഇതിനിടയില്‍ അമ്മയെ ഉത്രയുടെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്നുവെന്ന് പറഞ്ഞ് സൂരജ് കൂട്ടുകാരെ വിളിച്ച് വരുത്തി. ഇവര്‍ വന്നപ്പോള്‍ സൂരജിന്റെ കള്ളം പൊളിഞ്ഞെങ്കിലും, സൂരജ് പറഞ്ഞത് അനുസരിച്ച് രേണുകയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്തത്. ഇതിന് ശേഷമാണ് ഉത്രയുടെ മാതാപിതാക്കള്‍ക്കും ജോലിക്കാരനുമെതിരെ കേസെടുത്തത്.

സുഹൃത്തുക്കള്‍ കുടുങ്ങും

സുഹൃത്തുക്കള്‍ കുടുങ്ങും

സൂരജിന്റെ 15 സുഹൃത്തുക്കളെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കൊലപാതകത്തിന് ശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിരുന്നു. ഉത്രയുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ സൂരജുമായി തെളിവെടുക്കാനാണ് നീക്കം. ഒരുലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ പണയവെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു.

പാമ്പുപിടിത്തം പഠിച്ചത്

പാമ്പുപിടിത്തം പഠിച്ചത്

സൂരജിന് പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍ നിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. യുട്യൂബ് നോക്കി പഠിച്ചെന്ന വാദം പോലീസ് വിശ്വസിച്ചിട്ടില്ല. വൈദഗ്ദ്യത്തോടെയുള്ള സൂരജിന്റെ പാമ്പുപിടിത്തം ആരെങ്കിലും പരിശീലിപ്പിച്ചതാകാനാണ് വഴി. സുരേഷിന്റെ സഹായവും അന്വേഷിക്കുന്നുണ്ട്. അതേസമയം ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതിക്കല്‍ നിന്നാണെന്ന് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

സഹകരിക്കാതെ സുരേന്ദ്രന്‍ പണിക്കര്‍

സഹകരിക്കാതെ സുരേന്ദ്രന്‍ പണിക്കര്‍

ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഇരിക്കുകയാണ് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പണിക്കര്‍. തനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് ഇയാള്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണത്തോടെയാണ് ഇവര്‍ പ്രതികരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സുരേന്ദ്രന്‍ പണിക്കര്‍ മദ്യപിച്ചെത്തി ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Recommended Video

cmsvideo
ഉത്രയുടെ കൊലപാതകത്തിൽ വാവ സുരേഷ് One India യോട് | Oneindia Malayalam
മൊഴി ഇങ്ങനെ

മൊഴി ഇങ്ങനെ

സൂരജിന്റെ പാമ്പ് പരിചരണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് സൂരേന്ദ്ര പണിക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാമ്പുകളെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും അടുത്ത് ഇടപഴകാനും സൂരജ് ശ്രമിച്ചിരുന്നതായി സുരേന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഉത്രയുടെ കുടുംബത്തില്‍ നിന്ന് തനിക്ക് വന്‍ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിന് മുമ്പ് തന്നെ സൂരജിന്റെ അച്ഛന്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ല എന്ന് കാണിച്ച് കെവിയറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വെച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

English summary
anjal uthra murder sooraj's sister may be second accussed in case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X