Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവർത്തിക്കരുത്: അഞ്ജലി അമീർ

കൊച്ചി: സണ്ണി ലിയോണിനെക്കുറിച്ചുള്ള ഓരോ വാർത്തകളും കേരളത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. പോൺ സ്റ്റാർ എന്ന രീതിയിലാണ് അവർ പ്രശസ്തയായതെങ്കിലും ഇന്നവർ ബോളിവുഡിലെ പ്രിയപ്പെട്ട നടിയാണ്. ഓരോ തവണയും സണ്ണി ലിയോണിന്റെ കേരളത്തിലേക്കുള്ള വരവ് മലയാളികൾ ആഘോഷമാക്കാറുണ്ട്. സണ്ണി ലിയോണിനെ കാണാൻ വലിയ ജനക്കൂട്ടം തന്നെയാണ് തടിച്ചുകൂടാറുള്ളത്.

സണ്ണി ലിയോൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന രംഗീലയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനിൽ നിന്നും സണ്ണി ലിയോണിനൊപ്പം നിൽക്കുന്ന ഒരു ചിത്രം നടൻ സലീം കുമാർ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്ന അശ്ലീല കമന്റുകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് നടി അ‍ഞ്ജലി അമീർ.

സണ്ണി ലിയോൺ മലയാളത്തിലേക്ക്

സണ്ണി ലിയോൺ മലയാളത്തിലേക്ക്

സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാള ചിത്രമാണ് രംഗീല . ഗോവയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഫഹദ് ഫാസിൽ ചിത്രം മണിരത്നത്തിന്റെ സംവിധായകൻ സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് കൂടാതെ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മധുരരാജ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോൺ പ്രത്യക്ഷപ്പെടുന്നുണ്ട്.

സലിം കുമാർ പങ്കുവെച്ച ഫോട്ടോ

സലിം കുമാർ പങ്കുവെച്ച ഫോട്ടോ

രംഗീലയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ നിന്നും സണ്ണി ലിയോണിനൊപ്പമെടുത്ത ഒരു ഫോട്ടോയാണ് സലിം കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചരിക്കുന്നത്. ഇരുവരും പരസ്പരം കൈചൂണ്ടി നിൽക്കുന്നതാണ് ഫോട്ടോ. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി ഫോട്ടോ. സലീം കുമാറിന്റെ പ്രശസ്തമായ പല സിനിമാ ഡയലോഗുകളും ചേർത്ത് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

 അശ്ലീല കമന്റുകളും

അശ്ലീല കമന്റുകളും

ട്രോളുകൾക്ക് പുറമെ ചിത്രത്തിന് താഴെ നിരവധി അശ്ലീല കമന്റുകളും കുമിഞ്ഞുകൂടി. മലയാളിയുടെ കപട സദാചാര ബോധത്തെ ചോദ്യം ചെയ്യുകയാണ് നടി അഞ്ജലി അമീർ. ഇൻസ്റ്റഗ്രാമിലാണ് അഞ്ജലി തന്റെ പ്രതിഷേധ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സന്തോഷം തോന്നിയിരുന്നു

സന്തോഷം തോന്നിയിരുന്നു

സണ്ണി ലിയോണിമൊപ്പമുള്ള സലീം കുമാറിന്റെ ഫോട്ടോ കണ്ടപ്പോൾ തനിക്ക് സന്തോഷവും ഒപ്പം മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും തോന്നിയിരുന്നുവെന്ന് അഞ്ജലി പറയുന്നു. എന്നാൽ ചിത്രത്തിന് താഴെ നിറഞ്ഞ അശ്ലീല കമന്റുകൾ തന്നെ നിരാശപ്പെടുത്തിയെന്നും അഞ്ജലി കുറിച്ചു.

 അവർ പ്രതീക്ഷിക്കുന്നത്.

അവർ പ്രതീക്ഷിക്കുന്നത്.

തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് തനിക്ക് പറയാനുള്ളത്. അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപതിൽ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയക്കുന്നത്. അവർക്ക് കിട്ടുന്ന സ്നേഹവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ അഞ്ജലി പറയുന്നു.

സിൽക്ക് സ്മിതയോട് ചെയ്തത്

സിൽക്ക് സ്മിതയോട് ചെയ്തത്

ആ വിശ്വാസം തകർത്ത് മലയാളികളെയും കേരളത്തെയും ദയവ് ചെയ്ത് നാണം കെടുത്തരുതെന്ന് അശ്ലീല പ്രതികരണം നടത്തുന്നവരെ അഞ്ജലി ഓർമിപ്പിക്കുന്നു. നമ്മൾ സിൽക്ക് സ്മിതയെന്ന നടിയോട് ചെയ്തത് ഇവിടെയും ആവർത്തിക്കരുത്. അവർ സന്തോഷിക്കട്ടെ, ഒരുപാടിഷ്ടം എന്ന് പറഞ്ഞാണ് അഞ്ജലി കുറിപ്പ് അവസാനിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+