കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരത്തെ മഹിളാ മന്ദിരത്തില്‍നിന്ന് അഞ്ജലി സ്വന്തം നാട്ടിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രണ്ടുവര്‍ഷമായി തുടരുന്ന ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ അഞ്ജലി പ്രകാശിന് ആശ്വാസം. മഹിളാ മന്ദിരത്തിലെ താല്‍ക്കാലിക വാസത്തിന് വിരാമമായി ഒടുവില്‍ കോടതി വിധിയെത്തി. ഇതര മതസ്ഥനെ പ്രണയിച്ചതിന് മംഗലാപുരത്തെ ആര്‍എസ്എസ്. കേന്ദ്രത്തില്‍ തടവിലായിരുന്ന ഗുരുവായൂര്‍ സ്വദേശി ഊട്ടുമീത്തില്‍ അഞ്ജലി പ്രകാശിനാണ് മംഗലാപുരം സീനിയര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പൂര്‍ണ സ്വാതന്ത്ര്യം വിധിച്ചത്. അമ്മയുടെ ഒത്താശയോടെ കുന്നംകുളം അഗതിയൂര്‍ സ്വദേശി

പുരുഷോത്തമനും ബി.ജെ.പി. -ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ചേര്‍ന്ന് തടവിലാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ഒടുവില്‍ നീതി ലഭ്യമായത്. രണ്ടുവര്‍ഷമായി വിവിധ കേന്ദ്രങ്ങളില്‍ തടവിലായിരുന്ന താനിപ്പോള്‍ മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തിലാണെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പി. ലോക് നാഥ് ബഹറയാണ് മോചനത്തിന് വഴിയൊരുക്കിയത്. ഡി.ജി.പിയുടെ നിര്‍ദേശാനുസരണം മംഗലാപുരം സിറ്റി പോലീസ് കമ്മിഷണറാണ് പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്‍നിന്നു മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അമ്മയ്‌ക്കെതിരേ കേസെടുത്ത മംഗലാപുരം പോലീസ് അമ്മയെയും മകളെയും കോടതിയില്‍ ഹാജരാക്കി. അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ച മകളെ കോടതിയാണ് മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചത്.

mahila

ഇതരമതസ്ഥനെ പ്രണയിച്ചതിന്‍െ.റ പേരില്‍ തനിക്ക് മംഗലാപുരത്തെ ആര്‍.എസ്.എസ്. കേന്ദ്രത്തില്‍ ക്രൂരപീഡനമാണെന്നു കാട്ടി പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് വീഡിയോ അയച്ചിരുന്നു. രക്ഷിക്കണമെന്ന ആവശ്യവുമായി സ്വയംപകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ചത് വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.

പെണ്‍കുട്ടി വീട്ടുതടങ്കലില്‍ വെച്ച് ഷൂട്ട് ചെയ്ത മൊബൈല്‍ വീഡിയോയില്‍ ആണ് താന്‍ ഒന്നര വര്‍ഷത്തോളമായി ബിജെപി കേന്ദ്രത്തിലാണെന്നും ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ് എന്നും വെളിപ്പെടുത്തുന്നത്. തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി വീഡിയോ സന്ദേശം പുറത്ത് വിട്ടത്. അച്ഛന്റെ ബന്ധുക്കള്‍ക്കാണ് പെണ്‍കുട്ടി വീഡിയോ സന്ദേശം അയച്ചത്. മുസ്ലീം യുവാവുമായി പ്രണയം ഞെട്ടിക്കുന്ന കാര്യങ്ങളാണ് വീഡിയോയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ഇതൊരുപക്ഷേ തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് പെണ്‍കുട്ടി പറയുന്നു. സാഹസികമായിട്ടാണ് ഈ വീഡിയോ ചിത്രീകരിക്കുന്നത്. തന്റെ ജീവന് അത്രയും ഭീഷണിയുണ്ട്. തനിക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തന്റെ അമ്മയ്ക്കാണ്. മുസ്ലീം യുവാവിനെ സ്‌നേഹിച്ചതിന്റെ പേരില്‍ താനിനി അനുഭവിക്കാന്‍ ഒന്നും തന്നെ ബാക്കിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. മാനസിക രോഗിയാക്കി അച്ഛന്റെ പരിചയക്കാരനായ യുവാവുമായുള്ള പ്രണയത്തെ അച്ഛന്റെ മരണശേഷം അമ്മ അടക്കമുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. ആദ്യം തൃശൂരിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കാണ് യുവതിയെ മാറ്റിയത്. പിന്നീട് രണ്ട് മാസത്തോളം മാനസിക രോഗിയാക്കി അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അത് കഴിഞ്ഞ് രണ്ടര മാസത്തോളം ആര്‍എസ്എസിന്റെ ഒരു ഓര്‍ഫണേജില്‍ ആയിരുന്നുവെന്ന് പെണ്‍കുട്ടി വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ബിജെപി രഹസ്യ കേന്ദ്രത്തില്‍ അതിന് ശേഷമാണ് മംഗലാപുരത്തെ ബിജെപിക്കാരുടെ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഒരു വീട് വാടകയ്ക്ക് എടുത്തിട്ട് താമസിപ്പിച്ചിരിക്കുകയാണ്. തന്നെ ഇവിടെ കൊണ്ടുവന്നയാള്‍ വൃത്തികെട്ട സ്വഭാവമുള്ള ഒരാളാണ്. അയാള്‍ക്കൊപ്പം തന്നെ തനിച്ചാക്കിയാണ് അവര്‍ നാട്ടിലേക്ക് പോകുന്നത്. രണ്ട് വര്‍ഷമായി താന്‍ നാട്ടിലേക്ക് പോയിട്ട്. ഇവിടെ ജോലി ചെയ്യുകയാണ് എന്ന് നാട്ടില്‍ പറഞ്ഞിരിക്കുന്നതൊന്നും സത്യമല്ല. നാട്ടില്‍ പോകണം എന്ന് പറഞ്ഞാല്‍ തന്നെ തല്ലുകയാണ് ചെയ്യുന്നത്. ശരീരത്തില്‍ പാടുകള്‍ അച്ഛന്റെ വീട്ടുകാര്‍ തന്റെ കാര്യത്തില്‍ ഇടപെടാത്തത് അമ്മയോടുള്ള ദേഷ്യം കൊണ്ടാണോ എന്നറിയില്ല. വേറെ ഒരു വഴിയും ഇല്ല രക്ഷപ്പെടാന്‍ എന്നുള്ളത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. അടിയേറ്റ് തന്റെ ശരീരത്തില്‍ മുഴുവന്‍ പാടുകളാണ്. എല്ലാം ശരിയാകുമെന്നും അവന്റെ കൂടെ ജീവിക്കാം എന്നുമുള്ള പ്രതീക്ഷയില്‍ രണ്ട് വര്‍ഷത്തോളം താന്‍ പിടിച്ച് നിന്നു. ഈ കാര്യങ്ങള്‍ എല്ലാവരും അറിയണം എന്ന് തോന്നി. രണ്ടാഴ്ചയ്ക്ക് എന്ന് പറഞ്ഞാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നത്. ഡിജിപിയെ ബന്ധപ്പെട്ടു തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണമെന്നും അമ്മയോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും അച്ഛന്‍ വീട്ടുകാരോട് പെണ്‍കുട്ടി ആവശ്യപ്പെടുന്നു. താന്‍ ഇങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നു എന്നറിഞ്ഞാല്‍ തന്നെ അവര്‍ ജീവനോടെ വെച്ചെക്കില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്.

കോടതി കേസ് പരിഗണിച്ച വേളയില്‍ അമ്മയുടെ സഹോദരനൊപ്പം പോകാന്‍ പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആഗ്രഹം അനുസരിച്ച് ഏറ്റെടുക്കാന്‍ തയാറായി മാതൃ സഹോദരന്‍ രഘുനന്ദനും ഭാര്യ ജയന്തിയും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

English summary
Anjali back to her home from Mahila mandir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X