• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു; ബോളിവുഡിനെ കണ്ടുപഠിക്കണമെന്ന് അഞ്ജലി മേനോൻ

 • By Goury Viswanath
cmsvideo
  മലയാള സിനിമ സംഘടനകൾക്കെതിരെ അഞ്ജലി മേനോൻ | Oneindia Malayalam

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമ സംഘടനകളുടെ നിലപാടിനെതിരെ വിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. മീ ടൂ ക്യാംപെയിന്റെ അലയൊലികൾ മുകേഷിലൂടെ മലയാള സിനിമയിലും എത്തിയതിന് പിന്നാലെയാണ് അഞ്ജലിയുടെ വിമർശനം.

  ബോളിവുഡിൽ ഉയർന്ന ലൈംഗികാരോപണങ്ങളിൽ ആക്രമിക്കപ്പെട്ടവർക്കൊപ്പമാണ് സിനിമാ സംഘടനകളും. മീ ടു ക്യാംപെയിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ 15 വർഷമായി സിനിമയിലുള്ള നടി 2017ൽ ആക്രമിക്കപ്പെട്ടിട്ട് എന്തു നിലപാടാണ് മലയാള സിനിമാ സംഘടനകൾ സ്വീകരിച്ചതെന്നും ഇത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അഞ്ജലി മേനോൻ ബ്ലോഗിലൂടെ തുറന്നടിച്ചു.

  മീ ടു

  മീ ടു

  തന്റെ ജീവിത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ച് ടിവി അവതാരികയും എഴുത്തുകാരിയും സംവിധായിധായികയുമായ വിന്റ നന്ദ നടത്തിയ വെളിപ്പെടുത്തലുകൾ പരാമർശിച്ചാണ് അഞ്ജലി മോനോൻ തന്റെ ബ്ലോഗ് തുടങ്ങുന്നത്.വിന്റയുടെ വെളിപ്പെടുത്തലുകൾ എന്നെ ഞെട്ടിച്ചു. 19 വർഷം മുൻപുണ്ടായ വിന്റയുടെ അനുഭവം ഞെട്ടലുളവാക്കി.ആരോപണം നേരിട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകൾ.

  നടപടി

  നടപടി

  ഹോട്ട് സ്റ്റാർ ആരോപണവിധേയരുടെ ഹിറ്റ് ഷോകൾ പോലും വേണ്ടെന്നുവച്ചു. ആരോപണങ്ങളുടെ പേരിൽ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികൾ അടച്ചുപൂട്ടി. ചലച്ചിത്രമേളകളിൽ നിന്നും ഇത്തരക്കാരുടെ ചിത്രങ്ങൾ ഒഴിവാക്കി. ആമിർ ഖാനെ പോലുള്ളവർ ആരോപണ വിധേയർക്കൊപ്പമുള്ള ചിത്രങ്ങൾ ഉപേക്ഷിച്ചു.

  അംഗമല്ലാതിരുന്നിട്ടും

  അംഗമല്ലാതിരുന്നിട്ടും

  അഭിനേതാക്കളുടെ സംഘടനയായ സിന്റ ലൈംഗീകാരോപണം നേരിടുന്ന നടന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആരോപണം ഉന്നയിച്ച വ്യക്തി അവരുടെ സംഘടനയുടെ അംഗമല്ലാതിരിന്നിട്ട് പോലും മുംബൈയിലെ സിനിമാ ലോകം സ്വീകരിച്ച നിലപാട് മാതൃകാപരമാണെന്ന് അഞ്ജലി മോനോൻ പറയുന്നു.

  എന്ത് ചെയ്തു?

  എന്ത് ചെയ്തു?

  മീ ടു ക്യാംപെയിനിലൂടെ ആരോപണം ഉന്നയിച്ച നടിമാർക്കൊപ്പം നിന്ന ബോളിവുഡിന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് അഞ്ജലി മേനോൻ മലയാള സിനിമാ സംഘടനകളെ വിമർശിക്കുന്നത്. ഇൻഡസ്ട്രിയിൽ ഇത്തരം ചൂഷണങ്ങൾ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. മലയാള സിനിമാ സംഘടനയുടെ നിലപാടില്ലായ്മയെ ചൂണ്ടിക്കാട്ടുന്നതാണ് അഞ്ജലിയുടെ കുറിപ്പ്.

  ആക്രമണം

  ആക്രമണം

  15 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടിയാണ് 2017ൽ ആക്രമിക്കപ്പെട്ടത്. ആക്രമിക്കപ്പെട്ടതിന് ശേഷം പെൺകുട്ടി പോലീസിൽ പരാതി നൽകുകയും അവളുടെ ദുരനുഭവം തുറന്നു പറയുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കാൻ മുന്നോട്ട് പോവുകയും ചെയ്തു.

  ആർക്കൊപ്പം

  ആർക്കൊപ്പം

  ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്ന നാടാണ് കേരളം. രാജ്യാന്തര തലത്തിൽ തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള പ്രതിഭാശാലികളായ അഭിനേതാക്കളും എഴുത്തുകാരും സംവിധായകൻമാരുമൊക്കെയാണുള്ളത്. എന്നിട്ടും... ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ? ഇതും ഒരു നിലപാടാണ്. വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്ന്. അഞ്ജലി മോനോൻ കുറിച്ചു.

  റാഫേലിൽ ആരോപണങ്ങൾ തള്ളി ഫ്രഞ്ച് കമ്പനി സിഇഒ; റിലയൻസിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം

  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലോ?, തരംതാഴ്ത്തലോ?; പികെ ശശിക്കെതിരായ സിപിഎം നടപടി ഇന്നറിയാം

  English summary
  anjali menon criticizing the stand of amma on actress attack case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more