കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജലി മേനോന്റെ പേരില്‍ യുവാവ് വഞ്ചിച്ചത് യുവനടിമാരെ... എല്ലാം സില്‍ക്ക് സ്മിതയുടെ പേരില്‍!!

Google Oneindia Malayalam News

കൊച്ചി: തട്ടിപ്പുകള്‍ പലവിധത്തില്‍ ഉള്ള കാലമാണ് ഇത്. എന്നാല്‍ ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള ഒരു തട്ടിപ്പിനാണ് മലയാള സിനിമാ ലോകത്തെ യുവനടിമാര്‍ ഇരയായത്. സംവിധായിക അഞ്ജലി മേനോന്റെ പേരില്‍ യുവനടിമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചാണ് യുവാവ് വഞ്ചിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പ് നടത്തിയത് ഇയാള്‍ വെറും സംഭാഷണത്തിന് വേണ്ടിയാണെന്ന് പോലീസിന് പിടികിട്ടിയത്.

നേരത്തെ നടി സനുഷയുടെ സഹോദരന്റെ പേരിലും സമാനമായി നടിമാര്‍ക്ക് ഇത്തരം ഫോണ്‍ വിളികളും സന്ദേശങ്ങളും വന്നിരുന്നു. ഒടുവില്‍ പ്രതി പിടിയിലാവുകയും ചെയ്തു. മലയാളത്തില്‍ ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ തുടങ്ങിയ വലിയ താരചിത്രങ്ങള്‍ ചെയ്ത അഞ്ജലിയില്‍ നിന്ന് ഇത്തരമൊരു ഫോണ്‍ കോള്‍ ഉണ്ടാവില്ലെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. ഇതാണ് യുവാവ് മുതലെടുത്തതെന്നാണ് സൂചന.

സില്‍ക്കിന്റെ ബയോപിക്

സില്‍ക്കിന്റെ ബയോപിക്

അഞ്ജലി മേനോന്റെ പേരില്‍ യുവ നടികള്‍ ഉല്‍പ്പെടെ യുവാവ് വിളിച്ച് അവസരം വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ 18 പേര്‍ക്കാണ് അവസരം വാഗ്ദാനം ചെയ്തത്. നടി സില്‍ക്ക് സ്മിതയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേക്ക് അല്‍പ്പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്‌സിയായി ചെയ്യാനാകുമോ എന്നെല്ലാം അന്വേഷിച്ചായിരുന്നു ഇയാള്‍ വിളിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.

അഞ്ജലിയെ വിളിച്ചു

അഞ്ജലിയെ വിളിച്ചു

ഇത്തരം കോളുകള്‍ നടിമാര്‍ കാര്യമായി എടുത്തിരുന്നു. ചിലര്‍ അഞ്ജലിയെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് അവര്‍ ഈ വിവരം അറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുന്നത്. പ്രതിക്കായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ഓച്ചറി സ്വദേശി ദിവിന്‍ പിടിയിലാവുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഫോണ്‍ കോളുകളും നടത്തിയിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ പ്രതിയ കണ്ടെത്താനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.

എല്ലാം ആപ്പ് വഴി

എല്ലാം ആപ്പ് വഴി

സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ വിളികള്‍ക്ക് സഹായിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. മൊബൈല്‍ കോളുകളെ ഇന്റര്‍നെറ്റ് കോളാക്കാന്‍ സാധിക്കുന്ന ആപ്പുകളിലൂടെ വ്യാജ മൊബൈല്‍ നമ്പര്‍ നിര്‍മിച്ചും ഇയാള്‍ വിളികള്‍ നടത്തിയിരുന്നു. നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും ഇത്തരത്തില്‍ കോളുകള്‍ പോയിരുന്നു. തുടര്‍ന്ന് ഇവരില്‍ പലരും തിരിച്ച് വിളിച്ചപ്പോഴാണ് നമ്പറുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പലരില്‍ നിന്നും വിളി വന്നതോടെയാണ് അഞ്ജലി മേനോന്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജ കോളുകളെ കുറിച്ച് അറിഞ്ഞത്.

പോലീസിന്റെ ശ്രമം

പോലീസിന്റെ ശ്രമം

പോലീസ് ഇയാളുടെ നമ്പര്‍ ട്രെയിസ് ചെയ്തിരുന്നെങ്കിലും, ഇതിനിടെ ഇയാള്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. പോലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന പല നമ്പറുകളും വ്യാജ വിലാസം വെച്ച് എടുത്തതായിരുന്നു. വിശദമായ പരിശോധനയിലാണ് ഇയാള്‍ പാലക്കാട്ട് ഉണ്ടെന്ന് കണ്ടെത്തിയത്. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു. രണ്ട് വര്‍ഷം മുമ്പേ ഇതുപോലെ വ്യാജ കാസ്റ്റിംഗ് കോളുമായി ബന്ധപ്പെട്ട് അഞ്ജലി മേനോന്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വിവരങ്ങള്‍ കുറിച്ചിരുന്നു.

സൂര്യയുടെ ചിത്രം

സൂര്യയുടെ ചിത്രം

ഒരു മാസം മുമ്പ് വിദേശത്ത് നിന്നും ഒരു യുവതി അഞ്ജലി മേനോന്‍ എന്ന പേരില്‍ വിളിക്കുന്നതായും സൂര്യ/പൃഥ്വിരാജ് ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ആളെ അന്വേഷിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. വിളി വന്നവര്‍ തന്നെ ബന്ധപ്പെട്ടെന്നും അഞ്ജലി പറഞ്ഞു. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണ് പോലീസില്‍ പോകാതിരുന്നത്. ഞാന്‍ അവരോട് ഇമെയില്‍ സന്ദേശമോ അല്ലെങ്കില്‍ ഫോണ്‍ നമ്പറോ തരാന്‍ ആവശ്യപ്പെട്ടു. അവര്‍ ട്രൂകോളര്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എനിക്ക് അയച്ചു. അതില്‍ അഞ്ജലി മേനോന്‍ ഡയറക്ടര്‍ എന്നാണ് കണ്ടത്. കോള്‍ റെക്കോര്‍ഡിംഗില്‍ സ്ത്രീയുടെ ശബ്ദവും കേള്‍ക്കാമായിരുന്നു. എന്റെ പേരില്‍ അവരെ സ്വാധീനിച്ച് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യിക്കുകയായിരുന്നു ആവശ്യമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

നിര്‍ദേശം ഇങ്ങനെ

നിര്‍ദേശം ഇങ്ങനെ

എല്ലാ വിവരങ്ങളും കിട്ടിയ ഉടനെ താന്‍ പോലീസിനെ അറിയിച്ചെന്നും, അവര്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും അഞ്ജലി പറഞ്ഞു. നിങ്ങള്‍ ആരെയെങ്കിലും ഒരാള്‍ സിനിമയുടെ കാസ്റ്റിംഗിനായി സമീപിക്കുന്നുവെന്ന് തന്നെ ഇരിക്കട്ടെ. അവര്‍ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ സംശയിക്കണം. മാത്രമല്ല അതിനുള്ള തെളിവുകളും കൈയ്യില്‍ ഉണ്ടാകണം. ഇനി ആരെങ്കിലും എന്റെ പേരില്‍ നിങ്ങളെ സമീപിച്ചാല്‍ അതില്‍ സംശയം ഉണ്ടെങ്കില്‍, [email protected] ഈ മെയില്‍ ഐഡിയില്‍ വിവരങ്ങള്‍ അയച്ച് തരൂ. നിങ്ങളെ ബന്ധപ്പെട്ടവര്‍ എന്റെ ടീമിലുള്ളവരാണെങ്കില്‍ ഇതില്‍ നിന്നും മറുപടി നിങ്ങള്‍ക്ക് ഉണ്ടാകുമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

English summary
anjali menon fake call culprit arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X