കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുരുഷന്‍മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞുനോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്' കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ അനുശ്രീയ്ക്ക് മറുപടിയുമായി മാധ്യമപ്രവർത്തക

ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് നടി അനുശ്രീ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സമത്വത്തിന് വേണ്ടി സ്ത്രീകള്‍ പുരുഷന്‍മാരുടെ ടോയ്ലെറ്റില്‍ പോകുമോ, അമ്പലത്തില്‍ ഷര്‍ട്ട് ഊരുമോ എന്നൊക്കെയായികുന്നു അനുശ്രീയുടെ ചോദ്യം.

ഇതോടെ ലിംഗസമത്വ വിഷയത്തില്‍ നടിയുടെ ധാരണ എത്രത്തോളമാണെന്ന് സോഷ്യല്‍മീഡിയില്‍ പരക്കെ പരിഹാസമുയര്‍ന്നു. ഇപ്പോള്‍ നടിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തക അഞ്ജന ശങ്കര്‍. അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 വിധി

വിധി

ശരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ മല ചവിട്ടാന്‍ തയ്യാറായി നിരവധി യുവതികളാണ് എത്തിയത്. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഇവര്‍ തുറന്നടിക്കുന്നു.

 വിശ്വാസികളല്ല

വിശ്വാസികളല്ല

എന്നാല്‍ ശബരിമലയിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ വിശ്വാസികളല്ല മറിച്ച് ഫെമിനിസ്റ്റ് ചിന്താഗതി ഉള്ളവരാണെന്ന് വരുത്തി തീര്‍ക്കാനാണ് ഹൈന്ദവസംഘടനകളുടെ ശ്രമം. ഒപ്പം വിശ്വാസികളായ ആര്‍ത്തവമുള്ള സ്ത്രീകള്‍ മലചവിട്ടില്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നു.

 മാറ്റമില്ലാത

മാറ്റമില്ലാത

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമാന കാഴ്ചപ്പാടാണ് നടി അനുശ്രീയും പങ്കുവെച്ചത്. മറ്റെല്ലാ അമ്പലങ്ങളിലും പോയി ഇനി ശബരിമല മാത്രമേയുള്ളൂ എന്ന ചിലരുടെ ആഗ്രഹമല്ല ശബരിമലയിലേക്കുള്ള യാത്ര, മറിച്ച്. എന്ത് ചെയ്യരുതെന്ന് പറയുന്നോ അത് ചെയ്യാനുള്ള പ്രവണതമാത്രമേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂവെന്നാണ് അനുശ്രീ പ്രതികരിച്ചത്.

 മറുപടി

മറുപടി

പുരുഷന്മാർ ഷർട്ട് ഊരിയിട്ടാണ് ക്ഷേത്രങ്ങളിൽ കയറാറുള്ളത്. സ്ത്രീകൾ അതുപോലെ വേണമെന്ന് കരുതാനാകുമോ, സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില്‍ പോകാറുണ്ടോ? എന്നൊക്കെയായിരുന്നു അനുശ്രീയുടെ ചോദ്യം. ​എന്നാല്‍ സമത്വമെന്താണെന്ന് വ്യക്തമാക്കി അനുശ്രീക്ക് മറുപടി നല്‍കിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക അഞ്ജന.

 അനുശ്രീ

അനുശ്രീ

ഇ ലക്കം വനിതയിൽ യമൻ യുദ്ധം കവർ ചെയ്യാൻ ഞാൻ നടത്തിയ യാത്രയെ കുറിച്ചുള്ള ഒരു ഫീച്ചർ വന്നിട്ടുണ്ട്. വളരെ സന്തോഷം. അതെ വനിതയിൽ മുഖചിത്രം നടി അനുശ്രീ ആണ്. സമത്വത്തിനു വേണ്ടി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ പോകുമോ, അമ്പലത്തിൽ ഷർട്ട് ഉരുമോ എന്ന് ചോദിച്ച അനുശ്രീ.

 ടോയ്ലെറ്റ് ഉപയോഗിക്കാന്‍

ടോയ്ലെറ്റ് ഉപയോഗിക്കാന്‍

Dear #Anushree
ഒരു സ്ത്രീ ആയതിനാൽ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളിൽ യാത്ര ചെയ്തപ്പോൾ എനിക്ക് ടോയ്ലറ്റ് ഉപയോഗിക്കാൻ സാധിച്ചില്ല. ഞാൻ സമത്വത്തിൽ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാർക്ക് മാത്രം ഉള്ളു ടോയ്ലറ്റ് . അത് ഉപയോഗിക്കാൻ തക്ക ലിംഗം എനിക്കില്ലതാനും.

 സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

യുദ്ധ ഭീതിയിൽ തന്നെആണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞുനോക്കാൻ ഉള്ള swathantryam allalo സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.

 തലവേദനയാണ്

തലവേദനയാണ്

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തിൽ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതൽ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്.

 കൊട്ടിയടക്കപ്പെടുന്നത്

കൊട്ടിയടക്കപ്പെടുന്നത്

അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളിൽ ഇടുമ്പോൾ, ആത്മീയതയുടെ നടവാതിൽ മാത്രമല്ല സ്ത്രീക്ക് മുന്നിൽ കൊട്ടിയടക്കപെടുന്നത്.

കഷ്ടം

കഷ്ടം

സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.ചില ടോയ്ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്.

കഷ്ട്ടം!! !ടോയ്ലറ്റുകളിൽ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
anjana sankars facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X