അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; സഹോദരനും രാജിവച്ചു
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്ജ് രാജിവച്ചു. അഞ്ജുവിനൊപ്പം 12 സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും രാജിവച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനം വിളിച്ചാണ് അഞ്ജു രാജിക്കാര്യം അറിയിച്ചത്. ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ചില ആക്ഷേപങ്ങളും അഞ്ജു ഉന്നയിച്ചു.
സ്പോര്‍സ് എന്നത് ജാതിയ്ക്കും രാഷ്ട്രീയത്തിനും അതീതമാണെന്നാണ് കരുതിയിരുന്നതെന്നാണ് അഞ്ജു പറഞ്ഞത്. അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനാവില്ലെന്നും അഞ്ജു വ്യക്തമാക്കി.

ക്രമക്കേട് കണ്ടെത്തി
സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു എന്നാണ് അഞ്ജു ബോബി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. തനിക്കെതിരെ നീക്കമുണ്ടാകാനുള്ള കാരണം ഇതാണെന്നും അഞ്ജു പറഞ്ഞുവയ്ക്കുന്നു.

സ്പോര്‍ട്സ് ലോട്ടറി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സ്പോര്‍ട്സ് ലോട്ടറി കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും അഞ്ജു ആരോപിച്ചു. നേരത്തേ കായികമന്ത്രി ഇപി ജയരാജന് എഴുതിയ തുറന്ന കത്തിലും ഇക്കാര്യം പറഞ്ഞിരുന്നു.

ഇ മെയില്‍ ചോര്‍ത്തി
തന്റെ ഇമെയിലുകള്‍ ചോര്‍ത്തി എന്ന ആക്ഷേപവും അഞ്ജു ഉന്നയിച്ചു. ഇത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു എന്നും അഞ്ജു പറയുന്നു.

എത്തിക്സ് കമ്മിറ്റി
സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തിക്സ് കമ്മിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചത് എതിര്‍പ്പിന് ഇടയാക്കിയെന്നും അഞ്ജു പറഞ്ഞു.

സഹോദരന്റെ ജോലി
തന്റെ സഹോദരന് അജിത്തിനെ പരിശീലകനായി നിയമിച്ചത് അഞ്ച് മെഡലുകള്‍ നേടിയ കോച്ച് എന്ന നിലയിലാണെന്നാണ് അഞ്ജുവിന്റെ വിശദീകരണം.

എല്ലാ അംഗങ്ങളും
അഞ്ജു ബോബി ജോര്‍ജ്ജിനൊപ്പം സ്പോര്‍ട്സ് കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിട്ടുണ്ട്.

അജിത്തും രാജിവച്ചു
അഞ്ജുവിന്റെ സഹോദരന് അജിത്തും രാജി വച്ചിട്ടുണ്ട്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications